തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനായി മികച്ച 24 വേദികളാണ് പ്രോഗ്രാം കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്നത്. തേക്കിൻകാട് മൈതാനത്ത് 3 വേദികൾ ക്രമീകരിച്ചിരിക്കുന്നു. ചിത്രരചനാ മത്സരങ്ങൾ ഫൈൻ ആർട്സ് കോളേജിലാണ്. ചിത്രരചനാ വിദ്യാർത്ഥികൾക്ക് തയ്യാറാക്കിയിരിക്കുന്ന മുഴുവൻ സൗകര്യങ്ങളും മത്സരാർത്ഥികൾക്ക് ലഭിക്കും. ബാന്റ് മേളം വിസ്തൃതവും വിശാലവുമായ കേരള പോലീസ് അക്കാദമിയിലാണ്. കേരള സംഗീത നാടക അക്കാദമി ഹാൾ, ടൗൺ ഹാൾ, കേരള സാഹിത്യ അക്കാദമി ഹാൾ, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഹാൾ തുടങ്ങീ തൃശൂരിലെ പൊതു സ്ഥാപനങ്ങളുടെ മുഴുവൻ സൗകര്യങ്ങളും മേളയിൽ ഉപയോഗിക്കും. സംഗീത നാടക അക്കാദമിയിലെ അത്യാധുനിക നാടക വേദിയിലാണ് നാടകമത്സരങ്ങൾ അരങ്ങേറുക. കൂടുതൽ നാടകാസ്വാദകരെ ഹാളിന് ഉൾക്കൊള്ളാനാകില്ല എന്ന പരിമിതി മറികടക്കാൻ ഹാളിന് പുറത്ത് വലിയ സ്ക്രീൻ സജ്ജീകരിക്കും. http://statekalolsavam2018.blogspot.in
Subscribe to:
Post Comments (Atom)
കലോത്സവത്തിന് കൊടിയിറങ്ങി .ഇനി ആലപ്പുഴയിൽ കാണാം ......
കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒ...
-
സംസ്ഥാന സ്കൂള്‍ കലോത്സവ വേദികള്‍ക്ക് മരങ്ങളുടേയും ചെടികളുടേയും പേരുകള്‍ തൃശ്ശൂരില്‍ നടക്കുന്ന 58-ാമത് കേരള സ്കൂള്‍ കലോത്സവ വേദികള്ക്...
-
കലോത്സവത്തിന്റെ പ്രോഗ്രം നോട്ടീസ് പ്രകാശനം ചെയ്തു. കലോത്സവ പ്രോഗ്രാം കമ്മിറ്റിയുടെ ചെയർമാനായ മുരളി പെരുനെല്ലി എം എൽ എ പ്രമുഖ സിനിമ നടനും സ...
-
കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒ...
No comments:
Post a Comment