News Update

Flash News: കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒന്നാം സ്ഥാനത്തും പാലക്കാട് 893 പോയിന്റ് നേടി രണ്ടാമതായി . മലപ്പുറം ജില്ല 875 പോയിന്റുമായി മൂന്നാം സ്ഥാനത്തിന് അർഹരായി . സംസ്‌കൃതോത്സവം - കോഴിക്കോട് 95 പോയിന്റോടെ ചാമ്പ്യന്മാരായി , പാലക്കാടും കണ്ണൂരും 91 പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു . അറബി കലോത്സവം - മലപ്പുറം ജില്ല 95 പോയിന്റോടെ ഒന്നാം സ്ഥാനവും 93 പോയിന്റോടെ കോഴിക്കോട് , പാലക്കാട് , തൃശൂർ , കാസറഗോഡ് എന്നീ ജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു ഇനി ആലപ്പുഴയിൽ കാണാം ......

Wednesday 10 January 2018

കലോത്സവത്തിന് കൊടിയിറങ്ങി .ഇനി ആലപ്പുഴയിൽ കാണാം ......



കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒന്നാം സ്ഥാനത്തും പാലക്കാട് 893 പോയിന്റ് നേടി രണ്ടാമതായി . മലപ്പുറം ജില്ല 875 പോയിന്റുമായി മൂന്നാം സ്ഥാനത്തിന് അർഹരായി . സംസ്‌കൃതോത്സവം - കോഴിക്കോട് 95 പോയിന്റോടെ ചാമ്പ്യന്മാരായി , പാലക്കാടും കണ്ണൂരും 91 പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു . അറബി കലോത്സവം - മലപ്പുറം ജില്ല 95 പോയിന്റോടെ ഒന്നാം സ്ഥാനവും 93 പോയിന്റോടെ കോഴിക്കോട് , പാലക്കാട് , തൃശൂർ , കാസറഗോഡ് എന്നീ ജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു ഇനി ആലപ്പുഴയിൽ കാണാം ......

Tuesday 9 January 2018

അനുമോദന യോഗം ഇന്ന്

58-മത് കേരള സ്കൂ കലോത്സവം പ്രോഗ്രാം കമ്മിറ്റിയുടെ അനുമോദന യോഗം ഇന്ന് (ജനുവരി 10ന്) 2pm തൃശൂ  മോഡ ഗേസ് ഹൈസ്കൂളി ചേരുന്നു. വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് പങ്കെടുക്കുന്നു. എല്ലാ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുക. തുടന്ന് ടി.വിദ്യാലയത്തിമ്മ മരം 'ഇലഞ്ഞി " നടന്നു. പ്രോഗ്രാം കമ്മിറ്റി അംഗങ്ങക്ക് പ്രശംസ പത്രവും, ആശംസകാഡും, ഡ്യൂട്ടി സട്ടിഫിക്കറ്റും വിതരണം ചെയ്യുന്നു.

ടി .വി.മദനമോഹന, വീന, പ്രോഗ്രാം കമ്മിറ്റി.

പ്രോഗ്രാം കമ്മിറ്റിക്ക് നൂറില്‍ നൂറ് - ദേശാഭിമാനി


കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും

അഞ്ചു ദിവസമായി തൃശ്ശൂരില്‍ നടന്നു വന്ന 58 മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് വൈകിട്ട് 4 മണിക്ക് തിരശ്ശീല വീഴും. വൈകിട്ട്  പ്രധാന വേദിയായ 'നീര്മാതള' ത്തി വച്ച്  നടക്കുന്ന  സമാപന  സമ്മേളനം  പ്രതിപക്ഷ  നേതാവ്  ശ്രീ . രമേശ്  ചെന്നിത്തല  ഉദ്ഘാടനം  ചെയ്യും. മന്ത്രിമാരായ  എ .കെ  ബാല ,   സി  മൊയ്തീ  എന്നിവ  മുഖ്യാതിഥികളായിരിക്കും. കൃഷി  വകുപ്പ്  മന്ത്രി  വി . എസ്  സുനി കുമാ  അധ്യക്ഷനാകും . വിദ്യാഭ്യാസ  വകുപ്പ്  മന്ത്രി  പ്രൊഫ . സി  രവീന്ദ്രനാഥ്  സമ്മാനങ്ങ  വിതരണം  ചെയ്യും   

  

വാര്‍ത്താ പത്രിക ഇലഞ്ഞി 4 പ്രകാശനം ചെയ്തു

സംസ്ഥാന സ്കൂള്‍ കലോത്സവ പ്രോഗ്രാം കമ്മിറ്റിയുടെ വാര്‍ത്താപത്രികയായ ഇലഞ്ഞി യുടെ 4 ആം ലക്കം പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍, കെ എസ് ടി എ മുന്‍ സംസ്ഥാന പ്രസിഡണ്ട്‌ കെ എന്‍ സുകുമാരന്‍ മാസ്റ്റര്‍ക്ക് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുരളി പെരുനെല്ലി, കണ്‍വീനര്‍ ടി വി മദനമോഹനന്‍, ജോയിന്റ് കണ്‍വീനര്‍മാരായ ജെയിംസ്‌ പി പോള്‍, കെ എന്‍ മധുസൂദനന്‍, വി. കല, ബെന്നി സി ജേക്കബ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.



Monday 8 January 2018

സംസഥാന സ്കൂൾ കലോത്സവം പ്രോഗ്രാം കമ്മിറ്റിയുടെ ഇലഞ്ഞി 3 പതിപ്പ് പ്രകാശനം ചെയ്തു


58 മത് കേരള സ്കൂ കലോത്സവം പ്രോഗ്രാം കമ്മിറ്റിയുടെ ഭാഗമായി കലോത്സവ പ്രേത്യേകതകപ്പെടുത്തി ഇലഞ്ഞി 3 - പതിപ്പ് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രനും പ്രസിദ്ധ സിനിമാ പ്രവത്തക കുമാരി മാളവിക നായരും ചേന്ന് പ്രകാശനം ചെയ്തു. യോഗത്തി പ്രോഗ്രാം കമ്മിറ്റി ചെയമാ മുരളിപെരുനെല്ലി എം എ എ അദ്ധ്യക്ഷത വഹിച്ചു. എ ഡി പി ഐ ജെസ്സി ജോസഫ്, പരീക്ഷാ കമ്മീഷ കെ രാഘവ, ഐ ടി സ്റ്റേറ്റ് കോഡിനേറ്റ സാദത്ത്,ഹയ സെക്കണ്ടറി ജില്ലാ കോഡിനേറ്റ വി എം കരിം, ഡി ഡി കെ സുമതി,പ്രോഗ്രാം കമ്മിറ്റി കവീന ടി വി മദനമോഹന, വി എച്ച് എസ് സി എ ഡി ലീന രവിദാസ്, ജെയിംസ് പി പോ, കെ ജി മോഹന, ബെന്നി ജേക്കബ് സി, എ കെ സലിം കുമാ, സി എ നസീ, എം കെ പശുപതി, കെ എസ് പത്മിനി പി വി ഉണികൃഷ്ണ, വി വി ശശി, എന്നിവ സംസാരിച്ചു.



Sunday 7 January 2018

സ്കോര്‍ ബോര്‍ഡ് പ്രകാശനം ചെയ്തു






കലോത്സവത്തിന് വന്‍ ജനപങ്കാളിത്തം

സാംസ്‌കാരിക നഗരിയിലെ കലോത്സവ ഞായറിന് വന്‍ജനപങ്കാളിത്തം. ഞായറാഴ്ചയുടെ ആലസ്യം വിട്ട് ഉണരാന്‍ വൈകിയെങ്കിലും ഉച്ചയോടെ വേദികളൊക്കെ സജീവമായി. വൈകിട്ടായതോടെ വേദികളിലേക്ക് ജനങ്ങള്‍ ഒഴുകിയെത്താന്‍ തുടങ്ങി. സന്ധ്യകഴിഞ്ഞപ്പോഴേക്കും തേക്കിന്‍കാട് മൈതാനിയിലെ പ്രധാനവേദിക്ക് മുന്‍വശത്ത് ഒരു ജനസഞ്ജയം തന്നെ രൂപപ്പെട്ടു. ജനപ്രിയ ഇനങ്ങള്‍ക്ക് രാവിലെ മുതല്‍ തന്നെ ആളുണ്ടായിരുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ ലളിതഗാനം, നാടന്‍പാട്ട്, മാപ്പിളപ്പാട്ട് മത്സരങ്ങള്‍ക്ക് പതിവില്‍ കവിഞ്ഞ ജനപങ്കാളിത്തമുണ്ടായിരുന്നു.   ഗ്ലാമര്‍ ഇനമായ ഹൈസ്‌കൂള്‍ വിഭാഗം നാടകത്തിന് തുടക്കം മുതല്‍ ധാരാളം ആളുകളെത്തി. വൈകിട്ട് നടന്ന എച്ച്എസ്എസ് മിമിക്രി മത്സരം ആരംഭിക്കുന്നതിന് മുമ്പേ സദസ്സ് നിറഞ്ഞിരുന്നു. പ്രധാനവേദിയില്‍ നടന്ന തിരുവാതിരയ്ക്ക് രാത്രി വൈകിയും തിരക്കൊഴിഞ്ഞിട്ടില്ല.......


Score Boad at 10 am. 8.1.18

Sl.No
District
HS General
HSS General
Gold Cup Point
1
 Kozhikode
185
241
426
2
 Palakkad
192
233
425
3
 Thrissur
184
237
421
4
 Kannur
184
231
415
5
 Malappuram
175
235
410
6
 Ernakulam
178
221
399
7
 Kottayam
168
221
389
8
 Kollam
172
207
379
9
 Alappuzha
173
204
377
10
 Thiruvananthapuram
168
203
371
11
 Wayanad
165
184
349
12
 Kasaragod
166
175
341
13
 Pathanamthitta
147
185
332
14
 Idukki
126
181
307

Saturday 6 January 2018

കോഴിക്കോട് കുതിപ്പ് തുടരുന്നു


കലോത്സവത്തിന്‍റെ രണ്ടാം ദിവസം പൂര്‍ത്തിയായപ്പോള്‍ തുടര്‍ച്ചയായി പന്ത്രണ്ടാം കിരീടം കോഴിക്കോട് ജില്ല ഒന്നാം സ്ഥാനത്തിനായുള്ള കുതിപ്പ് തുടരുന്നു. 123 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോഴിക്കോട്  426 പോയിന്‍റുമായി മുന്നേറുന്നു. തൊട്ടു പുറകിലായി പാലക്കാട് ജില്ല 425 പോയിന്‍റുമായി മുന്നേറുന്നു. മൂന്നാം സ്ഥാനത്ത് ആതിഥേയരായ തൃശൂര്‍ ജില്ല 421പോയിന്‍റുമായി ഒപ്പത്തിനൊപ്പം മുന്നേറുന്നു.

സംസ്കൃതോല്‍സവത്തില്‍ കോഴിക്കോട് ജില്ല 80 പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു പാലക്കാട്, കണ്ണൂര്‍ ജില്ലകള്‍ 76 പോയിന്‍റുമായി തൊട്ടു പുറകിലുണ്ട്. അറബി കലോത്സവത്തില്‍ മലപ്പുറം 80 പോയിന്‍റുമായി ഒന്നാം സ്ഥാനത്തും കോഴിക്കോട്, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ്‌ ജില്ലകള്‍ 78 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുണ്ട്

HS സ്കൂളുകളില്‍ പാലക്കാടിന്‍റെ ബി എസ് എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്കുള്‍ 56 പോയിന്‍റുമായി മുന്നിലുണ്ട്. തൊട്ടു പിന്നിലായി കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്കൂള്‍ 40 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുണ്ട്. HSS സ്കൂളുകളില്‍ പാലക്കാടിന്‍റെ ബി എസ് എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്കുള്‍ 67 പോയിന്‍റുമായി മുന്നിലുണ്ട്. തൊട്ടു പിന്നിലായി ആലപ്പുഴ മാന്നാര്‍ എന്‍ എസ് എച്ച് എസ് എസ് സ്കൂള്‍ 48 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുണ്ട്.

ഇലഞ്ഞി വാർത്താപത്രിക രണ്ടാം ലക്കം പ്രകാശനം ചെയ്തു



കലോല്‍സവം പ്രോ ഗ്രാം കമ്മറ്റി പ്രസിദ്ധീകരിക്കുന്ന ഇലഞ്ഞി വാര്‍ത്താപത്രിക യുടെ രണ്ടാം ലക്കം 6 - 1 - 18  ഉച്ചക്ക് 2 മണിക്ക് ബഹു' ഡി.പി.ഐ മോഹന്‍കുമാര്‍  പ്രോഗ്രാം കമ്മറ്റി ഓഫീസ് പരിസരത്ത് വെച്ച് പ്രകാശനം ചെയ്തു. കെ  എസ്  ടി    ജനറല്‍  സെക്രട്ടറി കെ  സി  ഹരികൃഷ്ണന്‍ , ഹയര്‍  സെക്കണ്ടറി  ജോയിന്‍റ്  ഡയറക്ടര്‍  ഡോ . പി  പി  പ്രകാശന്‍, പ്രോഗ്രാം  കണ്‍വീനര്‍  ടി  വി മദനമോഹനന്‍ എന്നിവര്‍  സംസാരിച്ചു


Friday 5 January 2018

ഇനി അഞ്ചുനാള്‍ 'കല'ക്കന്‍ തൃശൂര്‍; മേളത്തിന് തിരിതെളിഞ്ഞു

ഇനി അഞ്ചുനാള്‍ 'കല'ക്കന്‍ തൃശൂര്‍; മേളത്തിന് തിരിതെളിഞ്ഞു


സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് തൃശൂരില്‍ തിരിതെളിഞ്ഞു.  പ്രധാനവേദിയില്‍ മുഖ്യമന്ത്രിക്ക് പകരം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കലോല്‍സവം ഉദ്ഘാടനം ചെയ്തു. കമ്പോളത്തിന്റെ കൈകളിലേക്ക് കലയെ വിട്ടുകൊടുക്കരുതെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ സ്പീക്കര്‍ പറഞ്ഞു. കലാപ്രതിഭകളെ കേരളത്തിന് ഉപകാരപ്പെടുംവിധം പ്രതിഭാബാങ്ക് രൂപീകരിച്ച് മുന്നോട്ടുപോകേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.


വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.എസ്.സുനില്‍കുമാര്‍, എസി.മൊയ്തീന്‍, കലാമണ്ഡലം ഗോപി, ഗായകന്‍ പി.ജയചന്ദ്രന്‍ തുടങ്ങി രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഔദ്യോഗിക തിരക്കുകള്‍ ഉളളതിനാലാണ് മുഖ്യമന്ത്രി എത്താത്തതെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു.


സംസ്ഥാനസ്കൂൾ കലോത്സവത്തിന്റെ വേദിയുണരും മുൻപ് തേക്കിൻക്കാട് മൈതാനത്ത് ദൃശ്യവിസ്മയമൊരുങ്ങി .  സൂര്യാ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ 2000 കലാകാരൻമാരും കലാകാരികളുമാണ് തനത് കലകളുടെ വിരുന്നൊരുക്കിയത്. ഘോഷയാത്രയ്ക്കിടയിൽ മിന്നിമാഞ്ഞ് പോയ കലാരൂപങ്ങൾ കൺനിറയെ കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് കലോത്സവം കാണാനെത്തിയവർ. അർജുന നൃത്തം, മയൂര നൃത്തം,  തുടങ്ങി അന്യം നിന്ന് പോയ പല കലാരൂപങ്ങളും വേറിട്ട കാഴ്ച്ചയായി. 1000 പെൺകുട്ടികളെ അണിനിരത്തി കിഴക്കേ നടയിൽ മെഗാ തിരുവാതിര അരങ്ങേറി.


അൻപത്തെട്ടാമത് കലോത്സവത്തിന്റെ സൂചകമായി 58 വർണക്കുടകൾ നിരത്തി വച്ചത് കുടമാറ്റത്തെ അനുസ്മരിപ്പിച്ചു. രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.  സംസ്ഥാനസ്കൂൾ കലോത്സവത്തിന്റെ വേദിയുണരും മുൻപ് തേക്കിൻക്കാട് മൈതാനത്ത് ദൃശ്യവിസ്മയമൊരുങ്ങി.  സൂര്യാ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ 2000 കലാകാരൻമാരും കലാകാരികളുമാണ് തനത് കലകളുടെ വിരുന്നൊരുക്കിയത്.  ഘോഷയാത്രയ്ക്കിടയിൽ മിന്നിമാഞ്ഞ് പോയ കലാരൂപങ്ങൾ കൺനിറയെ കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് കലോത്സവം കാണാനെത്തിയവർ. അർജുന നൃത്തം, മയൂര നൃത്തം,  തുടങ്ങി അന്യം നിന്ന് പോയ പല കലാരൂപങ്ങളും വേറിട്ട കാഴ്ചയായി.


1000 പെൺകുട്ടികളെ അണിനിരത്തി കിഴക്കേ നടയിൽ മെഗാ തിരുവാതിര അരങ്ങേറി. അൻപത്തെട്ടാമത് കലോത്സവത്തിന്റെ സൂചകമായി 58 വർണക്കുടകൾ നിരത്തി വച്ചത് കുടരാറ്റത്തെ അനുസ്മരിപ്പിച്ചു . രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.  


232 ഇനങ്ങളിലായി പതിനായിരത്തോളം വിദ്യാര്‍ഥികള്‍ മല്‍സരിക്കും. 24 വേദികളിലാണ് മല്‍സരങ്ങള്‍ അരങ്ങേറുന്നത്. മോഹിനിയാട്ടം,ഭരതനാട്യം, മോണോആക്ട് എന്നീ വിഭാഗങ്ങളിലാണ് ഇന്നത്തെ മല്‍സരങ്ങള്‍. കലോല്‍സവം പത്തിന് സമാപിക്കും.
(കടപ്പാട് : മനോരമ)



ഇലഞ്ഞി രണ്ടാം ലക്കം ഇന്ന്

കലോൽസവം പ്രോ ഗ്രാം കമ്മറ്റി പ്രസിദ്ധീകരിക്കുന്ന ഇലഞ്ഞി വാർത്താപത്രിക യുടെ രണ്ടാം ലക്കം 6 - 1 - 18  ഉച്ചക്ക് 2 മണിക്ക് ബഹു' ഡി.പി.ഐ മോഹൻകുമാർ സാർ പ്രോഗ്രാം കമ്മറ്റി ഓഫീസ് പരിസരത്ത് വെച്ച് പ്രകാശനം നടത്തുന്നു

ക്ലസ്റ്റർ റിപ്പോർട്ട്

സംസ്‌ഥാന സ്കൂള്‍ കലോത്സവം പ്രോഗ്രാം കമ്മറ്റിയുടെ ഫ്രണ്ട് ഓഫീസ് ഉദ്ഘാടനവും ഓഫീസ് സാമഗ്രികളുടെ പ്രദര്‍ശനവും സ്നേഹദീപമാല തെളിയിക്കലും




സംസ്‌ഥാന സ്കൂള്‍ കലോത്സവം പ്രോഗ്രാം കമ്മറ്റിയുടെ ഫ്രണ്ട് ഓഫീസ് ഉദ്ഘാടനവും ഓഫീസ് സാമഗ്രികളുടെ പ്രദര്‍ശനോട്ഘാടനവും വിദ്യാഭ്യാസ വകുപ്പുമന്ത്രി  പ്രൊഫ സി രവീന്ദ്രനാഥ് ,കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍, തുറമുഖ വകുപ്പ് മന്ത്രി  ശ്രീ രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നീ മന്ത്രിമാര്‍ ചേര്‍ന്ന് നിര്‍വഹിച്ചു . പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ശ്രീ മുരളി പെരുനെല്ലി എം എല്‍ എ അധ്യക്ഷത വഹിച്ചു .ബാബു എം പാലിശ്ശേരി ,എ ഡി പി ഐ ജെസ്സി ജോസഫ് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ പി എസ് സുധീര്‍ കുമാര്‍ ഐ എ എസ് , ഹയര്‍ സെക്കണ്ടറി  ജെ ഡി ഡോ .പി പി പ്രകാശന്‍ ,തൃശൂര്‍ ഡി ഡി  കെ സുമതി ,ശിവഗിരി മഠത്തിലെ ശ്രീമദ് ശുഭാംഗാനന്ദ സ്വാമികള്‍ പ്രോഗ്രാം കണ്‍വീനര്‍ ടി വി മദനമോഹനന്‍ ,ജെയിംസ് പി പോള്‍ എ കെ സലിംകുമാര്‍, എസ് എസ് എ -ഡി പി ഒ   ബിന്ദു പരമേശ്വരന്‍ ബെന്നി ജേക്കബ് സി ,ഡി ഇ ഒ കെ ജി മോഹനന്‍ എന്നിവര്‍ സംസാരിച്ചു






കലോത്സവം വേദികൾ നാളെ ഉണരും

58 മത് സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ 10 മണിയോടുകൂടി വേദികൾ ഉണരും
സംസ്ഥാന കലോല്‍സവ വേദികള്‍
വേദി 1. നീർമാതളം (തേക്കിന്‍കാട് മൈതാനം എക്സിബിഷന്‍ ഗ്രൌണ്ട്)
വേദി 2. നിശാഗന്ധി. (തേക്കിന്‍കാട് മൈതാനം തെക്കേ ഗോപുര നട)
വേദി 3.  നീലകുറിഞ്ഞി. (തേക്കിന്‍കാട് മൈതാനം നെഹ്രു പാര്‍ക്കിന് സമീപം)
വേദി 4. തേൻ വരിക്ക. (സി.എം.എസ്.എച്ച്.ഏസ്.ഏസ്. ഓപ്പണ്‍ സ്റ്റേജ്)
വേദി 5.  ചെമ്പരത്തി. (സി.എം.എസ്.എച്ച്.ഏസ്.ഏസ്.)
വേദി 6.  നീലോല്‍പലം (വിവേകോദയം എച്ച്.ഏസ്.ഏസ്)
വേദി 7.   നീർമരുത് (വിവേകോദയം എച്ച്.ഏസ്.ഏസ് ഓപ്പണ്‍സ്റ്റേജ്)
വേദി 8.  നന്ത്യാർവട്ടം (മോഡല്‍ ബോയ്സ് എച്ച്.ഏസ്.ഏസ്)
വേദി 9.  കുടമുല്ല (ഗവണ്‍മെന്‍റ് ട്രെയ്നിങ്ങ് കോളേജ്)
വേദി 10. മഞ്ചാടി (സാഹിത്യ അക്കാദമി ഓപ്പണ്‍ സ്റ്റേജ്)
വേദി 11.  കണിക്കൊന്ന (സാഹിത്യ അക്കാദമി ഹാള്‍)
വേദി 12. ചെമ്പകം (ടൌണ്‍ ഹാള്‍)
വേദി 13. ദേവദാരു (സംഗീത നാടക അക്കാദമി ഹാള്‍. കെ ടി മുഹമ്മദ് സ്മാരക തിയ്യറ്റര്‍)
വേദി 14. പവിഴമല്ലി (പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി ഹാള്‍)
വേദി 15.  നിത്യകല്ല്യാണി (ജവഹര്‍ ബാല ഭവന്‍)
വേദി 16.  രാജമല്ലി (ഹോളി ഫാമിലി എച്ച്. എസ്)
വേദി 17.  സൂര്യകാന്തി (ഹോളി ഫാമിലി എച്ച്. എസ്. എസ്)
വേദി 18.  നീലക്കടമ്പ് (സെന്‍റ് ക്ലയേഴ്സ് എല്‍.പി.എസ്)
വേദി 19.  ശംഖുപുഷ്പം (സെന്‍റ് ക്ലയേഴ്സ് എച്ച്. എസ്. എസ്)
വേദി 20.  നീലത്താമര (ഫൈന്‍ ആര്‍ട്സ് കോളേജ്)
വേദി 21.  അശോകം (സേക്രഡ് ഹാര്‍ട്ട് എച്ച്. എസ്. എസ്)
വേദി 22.  കാശിത്തുമ്പ (സെന്‍റ് തോമാസ് കോളേജ് എച്ച്. എസ്. എസ്)
വേദി 23.  ചന്ദനം (കാല്‍ഡിയന്‍ സിറിയന്‍ എച്ച്. എസ്. എസ്)
വേദി 24. കേരം (പോലീസ് അക്കാദമി രാമവര്‍മ്മപുരം...)

കലോത്സവത്തിന് കൊടിയിറങ്ങി .ഇനി ആലപ്പുഴയിൽ കാണാം ......

കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒ...