കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന
ഒരു ജില്ലയാണ് തൃശ്ശൂർ (തൃശ്ശിവപേരൂര്‍).
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായി തൃശ്ശൂര്‍ അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ സ്ഥിതിചെയ്യുന്ന ഈ ജില്ലയ്ക്ക് 3032 ച.കി. വിസ്തീർണ്ണമുണ്ട്. ആസ്ഥാനം തൃശൂർനഗരം ആണ്. നഗരത്തിന്റെ
മദ്ധ്യഭാഗത്തായി ഒരു ചെറുകുന്നിൻപുറത്ത്
ശ്രീവടക്കുംനാഥൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. തൃശൂർ
ജില്ലക്ക് ആകെ 6 താലൂക്കുകളാണ് (തൃശ്ശൂർ, മുകുന്ദപുരം,
ചാവക്കാട്, കൊടുങ്ങല്ലൂർ, തലപ്പിള്ളി, ചാലക്കുടി)
ഉള്ളത്. ഇരിങ്ങാലക്കുട, ചാവക്കാട്, കൊടുങ്ങല്ലൂർ, ചാലക്കുടി, കുന്നംകുളം,
ഗുരുവായൂർ, വടക്കാഞ്ചേരി
എന്നിവയാണ് നഗരസഭകൾ. ജില്ലയിൽ 17 ബ്ലോക്ക് പഞ്ചായത്തുകളും 87 ഗ്രാമപഞ്ചായത്തുകളുമുണ്ട്.
തൃശ്ശൂർ പൂരം, വെടിക്കെട്ട്,
പുലിക്കളി എന്നിവ വളരെ പ്രശസ്തമാണ്.
ദിവാൻ ശങ്കരവാര്യരുടെ
കാലത്താണ് (1840-56) പ്രധാന റോഡുകളും പാലങ്ങളും നിർമ്മിക്കപ്പെട്ടത്.
ഷൊർണൂരും എറണാകുളവും തമ്മിൽ
ബന്ധിപ്പിച്ചിരുന്ന നാരോഗേജ് കൊച്ചി സർക്കാരിനുവേണ്ടി
മദ്രാസ് റെയിൽവെ കമ്പനി 1902-ൽ പണി തീർത്തു. 1930-35ൽ കൊച്ചിൻ ഹാർബർ വികസിപ്പിച്ചതോടെ അത് ബ്രോഡ്ഗേജാക്കി.
വടക്കുംനാഥ ക്ഷേത്രം
മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന് നിര്‍മിച്ച കേരളത്തിലെ ആദ്യക്ഷേത്രം എന്നാണ് തൃശ്ശൂര്‍ ശ്രീ വടക്കുംനാഥ ക്ഷേത്രത്തെക്കുറിച്ചുള്ള വിശ്വാസം. 108 ശിവാലയസ്തോത്രത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന മഹാദേവക്ഷേത്രമാണ് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ ആരാധന മൂര്‍ത്തിയായ ശിവന്റെ പേരില്‍ നിന്നാണ് തൃശ്ശൂര്‍ നഗരത്തിന് ആ പേര് വന്നത്.
ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം
തൃശ്ശൂര്‍ ചെമ്പൂക്കാവിലാണ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം സ്ഥിതിചെയ്യുന്നത്. 1975 ലാണ് ആര്‍ക്കിയോളജികല്‍ മ്യൂസിയം ഇവിടെ സ്ഥാപിച്ചത്. എന്നാല്‍ ഇന്ന് കാണുന്ന രൂപത്തിലായിരുന്നില്ലെങ്കിലും 1938 ല്‍ത്തന്നെ ഇവിടെ പുരാവസ്തുമ്യൂസിയം ഉണ്ടായിരുന്നതായി കരുതുന്നു.
ബൈബിള്‍ ടവര്‍
ഇന്ത്യയിലെ ഏറ്റവും വലിയതും ഉയരം കൂടിയതുമായ ക്രിസ്ത്യന്‍ പള്ളിയായ പുത്തന്‍ പള്ളിയുടെ മൂന്ന് കൂറ്റന്‍ ടവറുകളിലൊന്നാണ് ബൈബിള്‍ ടവര്‍ എന്ന് അറിയപ്പെടുന്നത്. ഗോത്തിക് ശൈലിയിലാണ് ഈ ടവറുകള്‍ നിര്‍മിച്ചിരിക്കുന്നത്.
പീച്ചി ഡാം
തൃശ്ശൂരില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരത്താണ് പ്രധാന ആകര്‍ഷണങ്ങളിലൊന്നായ പീച്ചി ഡാം സ്ഥിതിചെയ്യുന്നത്. ജലസേചനം, ശുദ്ധജലവിതരണം എന്നിവ മുന്‍നിര്‍ത്തിയാണ് പീച്ചി അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്.
പീച്ചി വന്യജീവി സങ്കേതം
പ്രകൃതിസ്നേഹികളുടെ പ്രിയകേന്ദ്രങ്ങളിലൊന്നാണ് തൃശ്ശൂരിന് 23 കിലോമീറ്റര്‍ ദൂരത്തുള്ള പീച്ചി വന്യജീവി സങ്കേതം. പീച്ചി - വാഴാനി വന്യജീവി സങ്കേതം എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്.
മ്യൂസിയം
ചരിത്രപ്രേമികള്‍ക്ക് ആകര്‍ഷകമായ കാഴ്ചയായ തൃശ്ശൂര്‍ സ്റ്റേറ്റ് മ്യൂസിയം 1885 ലാണ് സ്ഥാപിക്കപ്പെട്ടത്. ഏകദേശം 13.5 ഏക്കര്‍ ഭൂമിയില്‍ പരന്നുകിടക്കുന്നു ഈ ഭീമന് മ്യൂസിയം. കേരളത്തിന്റെ സാംസ്കാരികത്തനിമ തൊട്ടറിയാന്‍ പോന്ന കാഴ്ചകളാണ് തൃശ്ശൂര്‍ സ്റ്റേറ്റ് മ്യൂസിയത്തിലെ പ്രധാനപ്പെട്ട ആകര്‍ഷണം.
തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം
തൃശ്ശൂരിലെ അതിപുരാതനക്ഷേത്രങ്ങളിലൊന്നാണ് തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം. തൃശ്ശൂര്‍ പൂരത്തിന്റെ മുഖ്യ പങ്കാളികളില്‍ ഒന്നായ തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം തൃശ്ശൂര്‍ നഗരത്തില്‍ പാട്ടുരായ്ക്കല്‍ ഷൊര്‍ണ്ണൂര്‍ റോഡിലായാണ് സ്ഥിതിചെയ്യുന്നത്. ശ്രീകൃഷ്ണനും തിരുവമ്പാടി ഭഗവതിയുമാണ് ഇവിടത്തെ പ്രതിഷ്ഠകള്‍.
പാറേമേക്കാവ് ഭഗവതി ക്ഷേത്രം
കേരളത്തിലെ പഴക്കംചെന്ന ഭഗവതി ക്ഷേത്രങ്ങളില്‍ ഒന്നാണ് പാറമേക്കാവ് ഭഗവതിക്ഷേത്രം. തൃശ്ശൂരില്‍ സ്വരാജ് റൌണ്ടിന്റെ കിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന പാറമേക്കാവ് ഭഗവതിക്ഷേത്രം തൃശ്ശൂര്‍ പൂരത്തിന്റെ മുഖ്യ പങ്കാളികളില്‍ ഒന്ന് കൂടിയാണ്.
ആതിരപ്പള്ളി
പശ്ചിമഘട്ടത്തില്‍ നിന്ന് ഉത്ഭവിക്കുന്ന ചാലക്കുടി പുഴയിലാണ് അതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഈ വെള്ളച്ചാട്ടം ഇന്ത്യയുടെ നയാഗ്ര വെള്ളച്ചാട്ടം എന്ന് അറിയപ്പെടുന്നു. ചാലക്കുടി പുഴ വാഴച്ചല്‍ വനമേഖലയിലൂടെയാണ് ഒഴുകുന്നത്. 24 മീറ്ററാണ് വെള്ളച്ചാട്ടത്തിന്റെ ഉയരം.
ചേറ്റുവ കായല്‍
തൃശൂര്‍ ജില്ലയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരില്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമാണ് ചേറ്റുവ. ഗുരുവായൂരില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയായിട്ടാണ് ചേറ്റുവ കായല്‍ സ്ഥിതി ചെയ്യുന്നത്.
ചേരമാന്‍ ജുമാ മസ്ജിദ്
1400ഓളം വര്‍ഷം പഴക്കമുള്ളതാണ് കേരളത്തിലെ ആദ്യ മുസ്ലിംപള്ളിയായ ചേരമാന്‍ ജുമാമസ്ജിദ്. പ്രവാചകന് മുഹമ്മദ്നബിയുടെ അനുയായിയും കേരളത്തില്‍ ഇസ്ലാംമത പ്രചാരണത്തിന് എത്തിയ ആളുമായ മാലിക് ബിന്‍ ദീനാര്‍ എ.ഡി 629ലാണ് ഈ പള്ളി സ്ഥാപിച്ചത്.
ഗുരുവായൂര്‍ ക്ഷേത്രം
ഗുരുവായൂരിലെ ക്ഷേത്രങ്ങള്‍ ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഗുരുവായൂര്‍ ക്ഷേത്രം. കേരളത്തില്‍ ഏറ്റവും അധികം വിശ്വാസികള്‍ ദിവസേന സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഇവിടെ വിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണനാണ് പ്രതിഷ്ഠ.
ചിമ്മിണി വന്യജീവി സങ്കേതം
തൃശൂര്‍ ജില്ലയിലെ പ്രശസ്തമായ ഒരു ഇക്കോ ടൂറിസം കേന്ദ്രമാണ് ചിമ്മിണി വന്യജീവി സങ്കേതം. തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍, പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ നെല്ലിയാമ്പതിയുടെ പടിഞ്ഞാറന്‍ ചെരുവിലാണ് ഇതിന്റെ സ്ഥാനം. 1984ല്‍ ആണ് ഈ വന്യജീവി സങ്കേതം സ്ഥാപിക്കപ്പെട്ടത്.
കാക്കര പുന്നത്തൂര്‍ കോട്ട
കേരള കലാമണ്ഡലം
1930ല്‍ കേരളത്തിന്റെ തനതുകലയായ കഥകളിയുടെ വളര്‍ച്ചക്കായി മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട സാംസ്കാരിക കേന്ദ്രമാണ് കേരള കലാമണ്ഡലം.
കുടക്കല്ല്
പൊയ്പ്പോയ കാലത്തിന്റെ അവശേഷിപ്പുകളാണ് കുടക്കല്ലുകള്‍ എന്ന കാഴ്ചകള്‍. ഏകദേശം 4000 വര്‍ഷങ്ങളോളം പഴക്കമുള്ളവയാണ് കുടക്കല്ലുകള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. ചരിത്രപ്രേമികള്‍ക്ക് ഇഷ്ടമാകാനിടയുള്ള കുടക്കല്ലുകള്‍ കാണാന്‍ തൃശ്ശൂര്‍ നഗരത്തില്‍ നിന്നും 25 കിലോമീറ്ററെങ്കിലും സഞ്ചരിക്കണം.
ചാവക്കാട് ബീച്ച്
തൃശ്ശൂര്‍ ജില്ലയിലെ മനോഹരമായ കാഴ്ചകളിലൊന്നാണ് ചാവക്കാട് ബീച്ച്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് പ്രകൃതിസുന്ദരമായ ചാവക്കാട് ബീച്ച്. ഗുരുവായൂര്‍ നിന്നും 4 കിലോമീറ്റര്‍ അകലെയാണ് ചാവക്കാട് ബീച്ച് സ്ഥിതിചെയ്യുന്നത്.
No comments:
Post a Comment