News Update

Flash News: കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒന്നാം സ്ഥാനത്തും പാലക്കാട് 893 പോയിന്റ് നേടി രണ്ടാമതായി . മലപ്പുറം ജില്ല 875 പോയിന്റുമായി മൂന്നാം സ്ഥാനത്തിന് അർഹരായി . സംസ്‌കൃതോത്സവം - കോഴിക്കോട് 95 പോയിന്റോടെ ചാമ്പ്യന്മാരായി , പാലക്കാടും കണ്ണൂരും 91 പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു . അറബി കലോത്സവം - മലപ്പുറം ജില്ല 95 പോയിന്റോടെ ഒന്നാം സ്ഥാനവും 93 പോയിന്റോടെ കോഴിക്കോട് , പാലക്കാട് , തൃശൂർ , കാസറഗോഡ് എന്നീ ജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു ഇനി ആലപ്പുഴയിൽ കാണാം ......

Saturday 6 January 2018

കോഴിക്കോട് കുതിപ്പ് തുടരുന്നു


കലോത്സവത്തിന്‍റെ രണ്ടാം ദിവസം പൂര്‍ത്തിയായപ്പോള്‍ തുടര്‍ച്ചയായി പന്ത്രണ്ടാം കിരീടം കോഴിക്കോട് ജില്ല ഒന്നാം സ്ഥാനത്തിനായുള്ള കുതിപ്പ് തുടരുന്നു. 123 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോഴിക്കോട്  426 പോയിന്‍റുമായി മുന്നേറുന്നു. തൊട്ടു പുറകിലായി പാലക്കാട് ജില്ല 425 പോയിന്‍റുമായി മുന്നേറുന്നു. മൂന്നാം സ്ഥാനത്ത് ആതിഥേയരായ തൃശൂര്‍ ജില്ല 421പോയിന്‍റുമായി ഒപ്പത്തിനൊപ്പം മുന്നേറുന്നു.

സംസ്കൃതോല്‍സവത്തില്‍ കോഴിക്കോട് ജില്ല 80 പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു പാലക്കാട്, കണ്ണൂര്‍ ജില്ലകള്‍ 76 പോയിന്‍റുമായി തൊട്ടു പുറകിലുണ്ട്. അറബി കലോത്സവത്തില്‍ മലപ്പുറം 80 പോയിന്‍റുമായി ഒന്നാം സ്ഥാനത്തും കോഴിക്കോട്, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ്‌ ജില്ലകള്‍ 78 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുണ്ട്

HS സ്കൂളുകളില്‍ പാലക്കാടിന്‍റെ ബി എസ് എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്കുള്‍ 56 പോയിന്‍റുമായി മുന്നിലുണ്ട്. തൊട്ടു പിന്നിലായി കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്കൂള്‍ 40 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുണ്ട്. HSS സ്കൂളുകളില്‍ പാലക്കാടിന്‍റെ ബി എസ് എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്കുള്‍ 67 പോയിന്‍റുമായി മുന്നിലുണ്ട്. തൊട്ടു പിന്നിലായി ആലപ്പുഴ മാന്നാര്‍ എന്‍ എസ് എച്ച് എസ് എസ് സ്കൂള്‍ 48 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുണ്ട്.

No comments:

Post a Comment

കലോത്സവത്തിന് കൊടിയിറങ്ങി .ഇനി ആലപ്പുഴയിൽ കാണാം ......

കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒ...