News Update

Flash News: കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒന്നാം സ്ഥാനത്തും പാലക്കാട് 893 പോയിന്റ് നേടി രണ്ടാമതായി . മലപ്പുറം ജില്ല 875 പോയിന്റുമായി മൂന്നാം സ്ഥാനത്തിന് അർഹരായി . സംസ്‌കൃതോത്സവം - കോഴിക്കോട് 95 പോയിന്റോടെ ചാമ്പ്യന്മാരായി , പാലക്കാടും കണ്ണൂരും 91 പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു . അറബി കലോത്സവം - മലപ്പുറം ജില്ല 95 പോയിന്റോടെ ഒന്നാം സ്ഥാനവും 93 പോയിന്റോടെ കോഴിക്കോട് , പാലക്കാട് , തൃശൂർ , കാസറഗോഡ് എന്നീ ജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു ഇനി ആലപ്പുഴയിൽ കാണാം ......

Sunday 7 January 2018

കലോത്സവത്തിന് വന്‍ ജനപങ്കാളിത്തം

സാംസ്‌കാരിക നഗരിയിലെ കലോത്സവ ഞായറിന് വന്‍ജനപങ്കാളിത്തം. ഞായറാഴ്ചയുടെ ആലസ്യം വിട്ട് ഉണരാന്‍ വൈകിയെങ്കിലും ഉച്ചയോടെ വേദികളൊക്കെ സജീവമായി. വൈകിട്ടായതോടെ വേദികളിലേക്ക് ജനങ്ങള്‍ ഒഴുകിയെത്താന്‍ തുടങ്ങി. സന്ധ്യകഴിഞ്ഞപ്പോഴേക്കും തേക്കിന്‍കാട് മൈതാനിയിലെ പ്രധാനവേദിക്ക് മുന്‍വശത്ത് ഒരു ജനസഞ്ജയം തന്നെ രൂപപ്പെട്ടു. ജനപ്രിയ ഇനങ്ങള്‍ക്ക് രാവിലെ മുതല്‍ തന്നെ ആളുണ്ടായിരുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ ലളിതഗാനം, നാടന്‍പാട്ട്, മാപ്പിളപ്പാട്ട് മത്സരങ്ങള്‍ക്ക് പതിവില്‍ കവിഞ്ഞ ജനപങ്കാളിത്തമുണ്ടായിരുന്നു.   ഗ്ലാമര്‍ ഇനമായ ഹൈസ്‌കൂള്‍ വിഭാഗം നാടകത്തിന് തുടക്കം മുതല്‍ ധാരാളം ആളുകളെത്തി. വൈകിട്ട് നടന്ന എച്ച്എസ്എസ് മിമിക്രി മത്സരം ആരംഭിക്കുന്നതിന് മുമ്പേ സദസ്സ് നിറഞ്ഞിരുന്നു. പ്രധാനവേദിയില്‍ നടന്ന തിരുവാതിരയ്ക്ക് രാത്രി വൈകിയും തിരക്കൊഴിഞ്ഞിട്ടില്ല.......


No comments:

Post a Comment

കലോത്സവത്തിന് കൊടിയിറങ്ങി .ഇനി ആലപ്പുഴയിൽ കാണാം ......

കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒ...