News Update

Flash News: കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒന്നാം സ്ഥാനത്തും പാലക്കാട് 893 പോയിന്റ് നേടി രണ്ടാമതായി . മലപ്പുറം ജില്ല 875 പോയിന്റുമായി മൂന്നാം സ്ഥാനത്തിന് അർഹരായി . സംസ്‌കൃതോത്സവം - കോഴിക്കോട് 95 പോയിന്റോടെ ചാമ്പ്യന്മാരായി , പാലക്കാടും കണ്ണൂരും 91 പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു . അറബി കലോത്സവം - മലപ്പുറം ജില്ല 95 പോയിന്റോടെ ഒന്നാം സ്ഥാനവും 93 പോയിന്റോടെ കോഴിക്കോട് , പാലക്കാട് , തൃശൂർ , കാസറഗോഡ് എന്നീ ജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു ഇനി ആലപ്പുഴയിൽ കാണാം ......

Friday 5 January 2018

ഇനി അഞ്ചുനാള്‍ 'കല'ക്കന്‍ തൃശൂര്‍; മേളത്തിന് തിരിതെളിഞ്ഞു

ഇനി അഞ്ചുനാള്‍ 'കല'ക്കന്‍ തൃശൂര്‍; മേളത്തിന് തിരിതെളിഞ്ഞു


സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് തൃശൂരില്‍ തിരിതെളിഞ്ഞു.  പ്രധാനവേദിയില്‍ മുഖ്യമന്ത്രിക്ക് പകരം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കലോല്‍സവം ഉദ്ഘാടനം ചെയ്തു. കമ്പോളത്തിന്റെ കൈകളിലേക്ക് കലയെ വിട്ടുകൊടുക്കരുതെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ സ്പീക്കര്‍ പറഞ്ഞു. കലാപ്രതിഭകളെ കേരളത്തിന് ഉപകാരപ്പെടുംവിധം പ്രതിഭാബാങ്ക് രൂപീകരിച്ച് മുന്നോട്ടുപോകേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.


വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.എസ്.സുനില്‍കുമാര്‍, എസി.മൊയ്തീന്‍, കലാമണ്ഡലം ഗോപി, ഗായകന്‍ പി.ജയചന്ദ്രന്‍ തുടങ്ങി രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഔദ്യോഗിക തിരക്കുകള്‍ ഉളളതിനാലാണ് മുഖ്യമന്ത്രി എത്താത്തതെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു.


സംസ്ഥാനസ്കൂൾ കലോത്സവത്തിന്റെ വേദിയുണരും മുൻപ് തേക്കിൻക്കാട് മൈതാനത്ത് ദൃശ്യവിസ്മയമൊരുങ്ങി .  സൂര്യാ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ 2000 കലാകാരൻമാരും കലാകാരികളുമാണ് തനത് കലകളുടെ വിരുന്നൊരുക്കിയത്. ഘോഷയാത്രയ്ക്കിടയിൽ മിന്നിമാഞ്ഞ് പോയ കലാരൂപങ്ങൾ കൺനിറയെ കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് കലോത്സവം കാണാനെത്തിയവർ. അർജുന നൃത്തം, മയൂര നൃത്തം,  തുടങ്ങി അന്യം നിന്ന് പോയ പല കലാരൂപങ്ങളും വേറിട്ട കാഴ്ച്ചയായി. 1000 പെൺകുട്ടികളെ അണിനിരത്തി കിഴക്കേ നടയിൽ മെഗാ തിരുവാതിര അരങ്ങേറി.


അൻപത്തെട്ടാമത് കലോത്സവത്തിന്റെ സൂചകമായി 58 വർണക്കുടകൾ നിരത്തി വച്ചത് കുടമാറ്റത്തെ അനുസ്മരിപ്പിച്ചു. രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.  സംസ്ഥാനസ്കൂൾ കലോത്സവത്തിന്റെ വേദിയുണരും മുൻപ് തേക്കിൻക്കാട് മൈതാനത്ത് ദൃശ്യവിസ്മയമൊരുങ്ങി.  സൂര്യാ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ 2000 കലാകാരൻമാരും കലാകാരികളുമാണ് തനത് കലകളുടെ വിരുന്നൊരുക്കിയത്.  ഘോഷയാത്രയ്ക്കിടയിൽ മിന്നിമാഞ്ഞ് പോയ കലാരൂപങ്ങൾ കൺനിറയെ കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് കലോത്സവം കാണാനെത്തിയവർ. അർജുന നൃത്തം, മയൂര നൃത്തം,  തുടങ്ങി അന്യം നിന്ന് പോയ പല കലാരൂപങ്ങളും വേറിട്ട കാഴ്ചയായി.


1000 പെൺകുട്ടികളെ അണിനിരത്തി കിഴക്കേ നടയിൽ മെഗാ തിരുവാതിര അരങ്ങേറി. അൻപത്തെട്ടാമത് കലോത്സവത്തിന്റെ സൂചകമായി 58 വർണക്കുടകൾ നിരത്തി വച്ചത് കുടരാറ്റത്തെ അനുസ്മരിപ്പിച്ചു . രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.  


232 ഇനങ്ങളിലായി പതിനായിരത്തോളം വിദ്യാര്‍ഥികള്‍ മല്‍സരിക്കും. 24 വേദികളിലാണ് മല്‍സരങ്ങള്‍ അരങ്ങേറുന്നത്. മോഹിനിയാട്ടം,ഭരതനാട്യം, മോണോആക്ട് എന്നീ വിഭാഗങ്ങളിലാണ് ഇന്നത്തെ മല്‍സരങ്ങള്‍. കലോല്‍സവം പത്തിന് സമാപിക്കും.
(കടപ്പാട് : മനോരമ)



1 comment:

  1. The Best Casinos Near The Cincinnati Zoo - MapyRO
    The best casinos in Cincinnati 성남 출장샵 · 1. MGM National Harbor · 2. Wildhorse Casino · 광주광역 출장안마 3. Golden Nugget Casino · 4. 전주 출장샵 Tulalip 계룡 출장안마 Resort Casino · 5. Red 인천광역 출장샵 Dog

    ReplyDelete

കലോത്സവത്തിന് കൊടിയിറങ്ങി .ഇനി ആലപ്പുഴയിൽ കാണാം ......

കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒ...