News Update

Flash News: കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒന്നാം സ്ഥാനത്തും പാലക്കാട് 893 പോയിന്റ് നേടി രണ്ടാമതായി . മലപ്പുറം ജില്ല 875 പോയിന്റുമായി മൂന്നാം സ്ഥാനത്തിന് അർഹരായി . സംസ്‌കൃതോത്സവം - കോഴിക്കോട് 95 പോയിന്റോടെ ചാമ്പ്യന്മാരായി , പാലക്കാടും കണ്ണൂരും 91 പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു . അറബി കലോത്സവം - മലപ്പുറം ജില്ല 95 പോയിന്റോടെ ഒന്നാം സ്ഥാനവും 93 പോയിന്റോടെ കോഴിക്കോട് , പാലക്കാട് , തൃശൂർ , കാസറഗോഡ് എന്നീ ജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു ഇനി ആലപ്പുഴയിൽ കാണാം ......

Wednesday 3 January 2018

കലോത്സവം വെബ് സൈറ്റ് , ബ്ലോഗ്, ഫേസ്ബുക് പേജ് , മൊബൈൽ ആപ് എന്നിവ ഉദ്‌ഘാടനം ചെയ്തു.

 പ്രോഗ്രാം കമ്മിറ്റി യുടെ നേതൃത്വത്തിൽ വെബ്സൈറ്റ്, ബ്ലോഗ്, മൊബൈൽ ആപ്, ഫേസ്ബുക് പേജ്, ലാബ് എന്നിവയുടെ ഉദ്ഘാടനം പ്രമുഖ ചലച്ചിത്ര താരം കുമാരി ജയശ്രി ശിവദാസ് നിർവഹിച്ചു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുരളി പെരുനെല്ലി എം എൽ എ, എച്‌. എസ്. എസ് ജോയിന്റ് ഡയറക്ടർ ഡോ പി പി പ്രകാശൻ, ഐ ടി @സ്കൂൾ ജില്ല കോ ഓർഡിനേറ്റർ അജയകുമാർ, തുടങ്ങിയവർ സംസാരിച്ചു. കൺവീനർ ടി വി മദനമോഹനൻ സ്വാഗതവും പി ഐ യൂസഫ് നന്ദിയും പറഞ്ഞു
വെബ് സൈറ്റ് തയ്യാറാക്കിയത് ഐ ടി @ സ്കൂൾ ആണ് .മൊബൈൽ ആപ്പ് തയ്യാറാക്കിയത് തൃശൂർ മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലെ 9 ആം തരം വിദ്യാര്ത്ഥികളായ ആദിത്യനും ആകാശും  ചേർന്നാണ് ബ്ലോഗ്‌ ,ഫേസ്ബുക് എന്നിവ രൂ പകൽപ്പന  ചെയ്തത് N  K രമേഷ് നേതൃത്വം നല്കുന്ന ടീം ആണ് 

No comments:

Post a Comment

കലോത്സവത്തിന് കൊടിയിറങ്ങി .ഇനി ആലപ്പുഴയിൽ കാണാം ......

കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒ...