കലോത്സവം ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ പ്രോഗ്രാം കമ്മിറ്റി വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കലോത്സവ സംബന്ധിയായ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുള്ള ചുമർ മാസിക വിദ്യാലയങ്ങൾക്ക് തയ്യാറാക്കാം. ചുമർ മാസികകൾ പ്രോ ഗ്രാം കമ്മിറ്റി ഓഫീസിൽ 5 മണിക്ക് മുമ്പായി എത്തിക്കണം.എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് / വി.എച്ച്.എസ് വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന മാസികക്ക് സമ്മാനം നൽകും.
കുട്ടികൾക്കായി രചനാ മത്സരം നടത്തും. 'കലോത്സവം എന്റെ കാഴ്ചപ്പാടിൽ' എന്ന വിഷയമാണ്. ഈ വിഷയത്തിൽ ഒരു പുറത്തിൽ കവിയാതെ എഴുതി പ്രോഗ്രാം കമ്മിറ്റി ഓഫീസിൽ 5 മണിക്ക് മുമ്പായി എത്തിക്കണം. നേരത്തെ പറഞ്ഞതു പോലെ എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് / വി.എച്ച്.എസ് വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരമുണ്ട്.
തൃശൂർ സെൽഫി എന്ന് പേരിട്ട മത്സരത്തിൽ കലോത്സവം ആസ്വദിക്കാനെത്തുന്ന കുട്ടികൾക്കും പൊതു ജനങ്ങൾക്കും പങ്കെടുക്കാം. കൗതുകകരമായ കലോത്സവക്കാഴ്ചക്കൊപ്പം A4 വലിപ്പത്തിൽ കളർ ഫോട്ടോ പ്രിന്റ് ചെയ്ത് പ്രോഗ്രാം കമ്മിറ്റി ഓഫീസിൽ 5 മണിക്ക് മുമ്പായി എത്തിക്കണം. മത്സരം ജനുവരി 5 മുതൽ 9 വരെ 5 ദിവസമായിരിക്കും.
No comments:
Post a Comment