News Update

Flash News: കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒന്നാം സ്ഥാനത്തും പാലക്കാട് 893 പോയിന്റ് നേടി രണ്ടാമതായി . മലപ്പുറം ജില്ല 875 പോയിന്റുമായി മൂന്നാം സ്ഥാനത്തിന് അർഹരായി . സംസ്‌കൃതോത്സവം - കോഴിക്കോട് 95 പോയിന്റോടെ ചാമ്പ്യന്മാരായി , പാലക്കാടും കണ്ണൂരും 91 പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു . അറബി കലോത്സവം - മലപ്പുറം ജില്ല 95 പോയിന്റോടെ ഒന്നാം സ്ഥാനവും 93 പോയിന്റോടെ കോഴിക്കോട് , പാലക്കാട് , തൃശൂർ , കാസറഗോഡ് എന്നീ ജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു ഇനി ആലപ്പുഴയിൽ കാണാം ......

Friday 29 December 2017

പ്രോഗ്രാം കമ്മിറ്റി ബാഡ്ജുകളും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു തന്നെ

പ്രോഗ്രാം കമ്മിറ്റി ബാഡ്ജുകളും
ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു തന്നെ
പ്രോഗ്രാം കമ്മറ്റിക്ക് വേണ്ടി തയ്യാറാക്കുന്ന 500ബാഡ്ജുകളും ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചു തന്നെ .കടലാസും ചണവും ഉപയോഗിച്ചാണ് ബാഡ്ജുകൾ തയ്യാറാക്കുന്നത്. ഓരോ കമ്മറ്റിക്കും 25 വീതം ബാഡ്ജുകൾ മാത്രമേ ജനറൽ കമ്മറ്റി തയ്യാറാക്കുന്നുള്ളു .എന്നാൽ പ്രോഗ്രാം കമ്മിറ്റിക്കു 500ഓളം അധ്യാപകരുടെ സേവനം ആവശ്യമുണ്ട് .ഈ സാഹചര്യത്തിലാണ് ബാഡ്ജുകൾ തയ്യാറാക്കാൻ പ്രോഗ്രാം കമ്മിറ്റി തീരുമാനിച്ചത്. തിരുവനന്തപുരത്തുള്ള സഞ്ചി ബാഗ്‌സ് എന്ന സ്ഥാപനമാണ് ബാഡ്ജുകൾ തയ്യാറാക്കുന്നത്.

പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു തയ്യാറാക്കുന്ന ബാഡ്ജ് കഴുത്തിലിടാൻ ചരടാണ്‌ ഉപയോഗിക്കുക .

Thursday 28 December 2017

പ്രോഗ്രാം കമ്മിറ്റി കലോത്സവ ബുള്ളറ്റിനുകൾ പ്രസിദ്ധീകരിക്കും

58 മത് സംസ്ഥാന സ്കൂൾ കലോത്സവം പ്രോ ഗ്രാം കമ്മറ്റി "ഇലഞ്ഞി" എന്ന പേരിൽ ബുള്ളറ്റിൻ പ്രസിദ്ധീകരിക്കുന്നു 'മുൻ കലോത്സവങ്ങള കുറിച്ചുള്ള അനുഭവങ്ങൾ, കലോത്സവ ചരിത്രം, കലോത്സവക്കാഴ്ചകൾ എന്നിവ ചേർത്ത് 5 ബുള്ളറ്റിനുകളാണ് പ്രസിദ്ധീകരിക്കുക.  http://statekalolsavam2018.blogspot.in

മത്സര നടത്തിപ്പ് സുഗമവും സുതാര്യവുമാക്കാൻ പ്രോഗ്രാം കമ്മിറ്റി.

സംസ്ഥാന കലോത്സവത്തിലെ മത്സരങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനായി പ്രോഗ്രാം കമ്മിറ്റി 13 ഉപസമിതികളായി വിഭജിച്ചിട്ടുണ്ട്. ഓഫീസ്, ഫ്രണ്ട് ഓഫീസ്, ധനം, സ്റ്റേജ് ഡ്യൂട്ടി, സ്റ്റേജ് കോർഡിനേഷൻ, ജഡ്ജസ്, ഭക്ഷണം, ലോവർ അപ്പീൽ & മീഡിയ, ഐ.ടി, സ്കോർ ബോർഡ്, റിസൾട്ട്, ബുള്ളറ്റിൻ, ഗതാഗതം എന്നിങ്ങനെയാണ് ഉപസമിതികൾ. സ്റ്റേജ് ഡ്യൂട്ടി 2 ഷിഫ്റ്റുകളായി ക്രമീകരിക്കും. രാവിലെ 9 മുതൽ 4 വരെയും, 4 മുതൽ പരിപാടി അവസാനിക്കുന്ന വരെയും. സ്റ്റേജ് ഡ്യൂട്ടിയിലേക്കായി 500 അധ്യാപകരെയാണ് ആവശ്യമായുള്ളത്. ഇവരുടെ തെരഞ്ഞെടുപ്പ് പൂർത്തിയായിട്ടുണ്ട്. അവർക്കാവശ്യമായ പരിശീലനം ജനുവരി 3 ന് തൃശൂർ മോഡൽ ഗേൾസ് സ്കൂളിൽ വച്ച് നടക്കും. ഐ.ടി വിഭാഗം കൈകാര്യം ചെയ്യുന്ന അധ്യാപകർക്കുള്ള പരിശീലനം ഐടി@സ്കൂളിന്റെ സഹായത്തോടെ നടത്തും. http://statekalolsavam2018.blogspot.in

കലോത്സവ മത്സരങ്ങൾ സമയബന്ധിതമാക്കും

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മത്സരങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ പ്രോ ഗ്രാം കമ്മിറ്റി തീരുമാനിച്ചു. കലോത്സവത്തിന്റെ ഒന്നാം ദിനം രാവിലെ 10 മണിക്ക് തന്നെ മത്സരങ്ങൾ ആരംഭിക്കും. മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 9 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. കലോത്സവത്തിലെ ഓരോ ഇനവും 14 (14 ജില്ല), അതിന്റെ ഇരട്ടിയോളം അപ്പീൽ വരും എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പുലർച്ച വരെ നീളാതെ മത്സരങ്ങൾ അവസാനിക്കും എന്നാണ് കമ്മിറ്റി പ്രതീക്ഷിക്കുന്നത്. എന്നാൽ അനിയന്ത്രിതമായി അപ്പീൽ വഴി പങ്കെടുക്കുന്നവരുടെ എണ്ണം വർദ്ധിച്ചാൽ സമയക്രമം അട്ടിമറിക്കപ്പെടും എന്ന ആശങ്കയും പ്രോഗ്രാം കമ്മിറ്റിക്കുണ്ട്. http://statekalolsavam2018.blogspot.in

കലോത്സവത്തിന് മികച്ച വേദികൾ.

തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനായി മികച്ച 24 വേദികളാണ് പ്രോഗ്രാം കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്നത്. തേക്കിൻകാട് മൈതാനത്ത് 3 വേദികൾ ക്രമീകരിച്ചിരിക്കുന്നു. ചിത്രരചനാ മത്സരങ്ങൾ ഫൈൻ ആർട്സ് കോളേജിലാണ്. ചിത്രരചനാ വിദ്യാർത്ഥികൾക്ക് തയ്യാറാക്കിയിരിക്കുന്ന മുഴുവൻ സൗകര്യങ്ങളും മത്സരാർത്ഥികൾക്ക് ലഭിക്കും. ബാന്റ് മേളം വിസ്തൃതവും വിശാലവുമായ കേരള പോലീസ് അക്കാദമിയിലാണ്. കേരള സംഗീത നാടക അക്കാദമി ഹാൾ, ടൗൺ ഹാൾ, കേരള സാഹിത്യ അക്കാദമി ഹാൾ, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഹാൾ തുടങ്ങീ തൃശൂരിലെ പൊതു സ്ഥാപനങ്ങളുടെ മുഴുവൻ സൗകര്യങ്ങളും മേളയിൽ ഉപയോഗിക്കും. സംഗീത നാടക അക്കാദമിയിലെ അത്യാധുനിക നാടക വേദിയിലാണ് നാടകമത്സരങ്ങൾ അരങ്ങേറുക. കൂടുതൽ നാടകാസ്വാദകരെ ഹാളിന് ഉൾക്കൊള്ളാനാകില്ല എന്ന പരിമിതി മറികടക്കാൻ ഹാളിന് പുറത്ത് വലിയ സ്ക്രീൻ സജ്ജീകരിക്കും.  http://statekalolsavam2018.blogspot.in

സംസ്ഥാന സ്കൂൾ കലോത്സവത്തിന് കടലാസ് പേനകൾ തയ്യാറാക്കുന്നു.

സംസ്ഥാന സ്കൂൾ കലോത്സവത്തിന് കടലാസ് പേനകൾ തയ്യാറാക്കുന്നു.
58ആം കേരള സ്കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റിക്കുവേണ്ടി കുട്ടികളും അദ്ധ്യാപകരും ചേർന്ന് കടലാസു പേനകൾ തയ്യാറാക്കുന്നു .തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങളിലെ കുട്ടികളും അദ്ധ്യാപകരും ചേർന്നാണ് പേനകൾ തയ്യാറാക്കുന്നത് .500റോളം പേനകളാണ് ഇവർ തയ്യാറാക്കുക .ജനുവരി 2ന് തൃശൂർ ഗവ മോഡൽ സ്കൂളിൽ വെച്ചാണ് പേനകൾ തയ്യാറാക്കുന്നത് .രാവിലെ 10ന് നിർമ്മാണം ആരംഭിക്കും .12മണിക്ക് ,പ്രേഗ്രാം കമ്മറ്റിക്ക് വേണ്ടി ചെയർമാൻ മുരളി പെരുനെല്ലി എം എൽ എ യും കൺവീനർ ടി വി മദനമോഹനനും ചേർന്ന് പേനകൾ ഏറ്റുവാങ്ങും .കടലാസ് പേനകളുടെ നിർമാണത്തിന് തൃശൂർ ഡിഇഒ കെ ജി മോഹനൻ ,,എഇഒ എം ആർ ജയശ്രി,തൃശൂർയൂ ആർ സി ,ബി പി ഒ  ബെന്നി സി ജേക്കബ് , ഒല്ലൂക്കര ബി പി ഒ  .ടി എസ് രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകും .

സ്കൂൾ കലോത്സവത്തിന് ഗ്രീൻ പ്രോട്ടോകോൾ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായാണ് പ്രോഗ്രാം കമ്മിറ്റി ഇത്തരം ഒരു തീരുമാനമെടുത്തത്.മാത്രമല്ല ,ഈ മത്സരങ്ങൾക്ക് പുറത്തുള്ള കുട്ടികളെക്കൂടി കലോത്സവത്തിന്റെ ഭാഗമാക്കുക എന്നലക്ഷ്യവും പ്രോഗ്രാം കമ്മറ്റിക്കുണ്ട്

Saturday 23 December 2017

കലോത്സവത്തിന് 9072 മത്സരാർത്ഥികൾ

കലോത്സവത്തിന് 9072 മത്സരാർത്ഥികൾ
14 'ജില്ലകളിലെ കലോത്സവങ്ങൾ പൂർത്തിയായ പ്പോൾ 9072  മത്സരാർത്ഥികൾ സംസ്ഥാന കലോത്സവത്തിന് അർഹത നേടി. ജില്ലകളിലെ അപ്പീൽ ഹിയറിംഗ് പൂർത്തിയാകുന്നതോടെ മത്സരാർത്ഥികളുടെ എണ്ണത്തിൽ വർദ്ദന ഉണ്ടാകും. കോടതി വിധിയിലൂടേയും കുട്ടികൾ മത്സരത്തിന് എത്തും.

ഇലഞ്ഞി - കലോത്സവ പ്രോഗ്രാം കമ്മിറ്റി ഓഫീസ്

കലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റി ഓഫീസിന് ഇലഞ്ഞി എന്ന് പേരിടും. കലോത്സവ വേദികൾക്ക് മരങ്ങളുടേയും പൂക്കളുടേയും പേരിട്ടപ്പോൾ ഇലഞ്ഞിയെ ഉൾപ്പെടുത്താതിരുന്നത് ചർച്ചയായിരുന്നു. തൃശൂർ പൂരത്തിലെ ഇലഞ്ഞിത്തറ മേളം ഇലഞ്ഞിയുടെ ചുവട്ടിലാണ് നടക്കുന്നത്. അതിനാൽ എന്തുകൊണ്ടും ഇലഞ്ഞി എന്ന പേര് പ്രോഗ്രാം കമ്മിറ്റി ഓഫീസിന് അനുയോജ്യമാണെന്ന് അഭിപ്രായം ഉയരുകയായിരുന്നു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുരളി പെരുനെല്ലിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റി ഓഫീസിന് ഇലഞ്ഞി എന്ന് പേരിടാൻ തീരുമാനിച്ചു.

ഇലഞ്ഞി - വാർത്താ പത്രിക

സംസ്ഥാന സ്കൂൾ കലോത്സവം പ്രോ ഗ്രാം കമ്മറ്റി ഇലഞ്ഞി എന്ന പേരിൽ ബുള്ളറ്റിൻ പ്രസിദ്ധീകരിക്കുന്നു.
ആദ്യ ബുള്ളറ്റിൻ 31 ന് പ്രസിദ്ധീകരിക്കും

Wednesday 20 December 2017

വേദികള്‍ക്ക് മരങ്ങളുടേയും ചെടികളുടേയും പേരുകള്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികള്‍ക്ക്  മരങ്ങളുടേയും ചെടികളുടേയും പേരുകള്‍
തൃശ്ശൂരില്‍ നടക്കുന്ന 58-ാമത് കേരള സ്‌കൂള്‍ കലോത്സവ വേദികള്‍ക്ക് കേരളത്തിലെ മരങ്ങളുടേയും പൂച്ചെടികളുടേയും പേരുകള്‍ നല്‍കും.  സ്‌കൂള്‍ കലോത്സവം പൂര്‍ണമായും ഹരിതനയം പാലിച്ചു നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.  പ്രശസ്ത കഥാകാരി മാധവിക്കുട്ടിയുടെ (കമലാസുരയ്യ) സ്മരണ ഉണര്‍ത്തുന്ന നീര്‍മാതളം എന്നാണ് മുഖ്യവേദിയുടെ പേര്.  സന്ധ്യക്ക് ശേഷം സാംസ്‌കാരിക പരിപാടികള്‍ നടക്കുന്ന വേദിയുടെ പേര് നിശാഗന്ധി യെന്നാണ്. പാചകശാലയ്ക്ക് തൃശ്ശൂരിന്റെ നെല്ലിനമായ പൊന്നാര്യന്‍ എന്നും ഭോജനശാലയ്ക്ക് സര്‍വസുഗന്ധി എന്നും പേരിട്ടു.  ഗ്രീന്‍പ്രോട്ടോകോള്‍ കമ്മിറ്റി ഓഫീസിന്റെ പേര് തുളസിയെന്നാണ്.
നീലക്കുറിഞ്ഞി, തേന്‍വരിക്ക, ചെമ്പരത്തി, നീലോല്പലം, നീര്‍മരുത്, നന്ത്യാര്‍വട്ടം, കുടമുല്ല, മഞ്ചാടി, കണിക്കൊന്ന, ചെമ്പകം, ദേവദാരു, പവിഴമല്ലി, നിത്യകല്യാണി, രാജമല്ലി, സൂര്യകാന്തി, നീലക്കടമ്പ്, ശംഖുപുഷ്പം, നീലത്താമര, അശോകം, കാശിത്തുമ്പ, ചന്ദനം, കേരം എന്നിങ്ങനെയാണ് മറ്റുള്ള 22 വേദികളുടെ പേരുകള്‍.
മുഖ്യവേദിയായ നീര്‍മാതളത്തിന് പുറമേ സാംസ്‌കാരിക പരിപാടികള്‍ നടക്കുന്ന നിശാഗന്ധിയും നൃത്തപരിപാടികള്‍ക്കായുള്ള നീലക്കുറിഞ്ഞിയും തേക്കിന്‍കാട് മൈതാനത്താണ് ഒരുക്കിയിരിക്കുന്നത്.  2018 ജനുവരി ആറു മുതല്‍ 10 വരെയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം.  വേദികളുടെ പേരുകളോടൊപ്പം അതാത് മരങ്ങളുടേയും ചെടികളുടേയും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.  കഴിഞ്ഞ വര്‍ഷം കേരളത്തിലെ നദികളുടേയും  പുഴകളുടേയും പേരുകളാണ് വേദികള്‍ക്ക് നല്‍കിയത്.

കലോത്സവ നോട്ടീസ് പ്രകാശനം ചെയ്തു

കലോത്സവത്തിന്റെ പ്രോഗ്രം നോട്ടീസ് പ്രകാശനം ചെയ്തു. കലോത്സവ പ്രോഗ്രാം കമ്മിറ്റിയുടെ ചെയർമാനായ മുരളി പെരുനെല്ലി എം എൽ എ  പ്രമുഖ സിനിമ നടനും സാമൂഹ്യ പ്രവർത്തകനുമായ ജയരാജ് വാര്യർക്ക്
 നൽകിയാണ് നോട്ടീസ് പ്രകാശനം ചെയ്തത്.


കലോത്സവത്തിന് കൊടിയിറങ്ങി .ഇനി ആലപ്പുഴയിൽ കാണാം ......

കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒ...