News Update

Flash News: കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒന്നാം സ്ഥാനത്തും പാലക്കാട് 893 പോയിന്റ് നേടി രണ്ടാമതായി . മലപ്പുറം ജില്ല 875 പോയിന്റുമായി മൂന്നാം സ്ഥാനത്തിന് അർഹരായി . സംസ്‌കൃതോത്സവം - കോഴിക്കോട് 95 പോയിന്റോടെ ചാമ്പ്യന്മാരായി , പാലക്കാടും കണ്ണൂരും 91 പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു . അറബി കലോത്സവം - മലപ്പുറം ജില്ല 95 പോയിന്റോടെ ഒന്നാം സ്ഥാനവും 93 പോയിന്റോടെ കോഴിക്കോട് , പാലക്കാട് , തൃശൂർ , കാസറഗോഡ് എന്നീ ജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു ഇനി ആലപ്പുഴയിൽ കാണാം ......

കലോത്സവ ചരിത്രം



കേരളത്തിലെ സ്കൂൾ വിദ്യാർത്ഥി, വിദ്യാർത്ഥിനികളുടെ സംസ്ഥാനതല കലാമേളയാണ്‌ കേരള സ്കൂൾ കലോത്സവം. എല്ലാവർഷവും ഡിസംബർ-ജനുവരി മാസങ്ങളിലായി നടക്കുന്ന ഈ കലോത്സവം ആരംഭിച്ചത് 1956-ൽ ആണ്. 2008 വരെ സംസ്ഥാന സ്കൂൾ യുവജനോത്സവം എന്ന പേരിലറിയപ്പെട്ടിരുന്ന ഈ കലാമേള 2009 മുതലാണ്‌ കേരള സ്കൂൾ കലോത്സവം എന്നറിയപ്പെടാൻ തുടങ്ങിയത്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി കേരള സ്കൂൾ കലോത്സവം അറിയപ്പെടുന്നു. 
സ്കൂൾ,ഉപജില്ല,റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങൾക്കു ശേഷമാണ്‌ സംസ്ഥാനതല മത്സരം നടക്കുന്നത്
1956-ൽ കേരള സംസ്ഥാനം പിറന്ന അടുത്ത മാസം തന്നെ കലോത്സവം ആരംഭിച്ചു. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ഡോ. സി.എസ്. വെങ്കിടേശ്വരനും, ഡപ്യൂട്ടി ഡയറക്ടർ രാമവർമ അപ്പൻ തമ്പുരാനും, ഗണേശ അയ്യർ എന്ന പ്രഥമാധ്യാപകനും ചേർന്നതാണ്‌ ആദ്യ കലോത്സവത്തിന്റെ സംഘാടക സമിതി രൂപവത്കരിച്ചത്. ജി.എസ്. വെങ്കടേശ്വരയ്യർ അന്ന് ഡൽഹിയിൽ അന്തർ സർവ്വകലാശാല കലോത്സവത്തിൽ കാഴചക്കാരനായിരുന്നു]. ഈ പരിപാടിയിൽ നിന്നും ആവേശമുൾക്കൊണ്ടാണ്‌ ,കേരളത്തിലെയും സ്കൂൾ വിദ്യാർത്ഥികൾക്കായി അത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹമാലോചിച്ചത്. ജനുവരി 24 മുതൽ 26 വരെ എറണാകുളം എസ്സ്. ആർ.വി. ഗേൾസ് ഹൈസ്കൂളിൽ ആദ്യ യുവജനോൽസവം അരങ്ങേറി. അന്ന് ഒരു ദിവസം മാത്രമാണു കലോത്സവം ഉണ്ടായിരുന്നത് . ഏതാണ്ട് 200-ഓളം കുട്ടികൾ സ്കൂൾ തലത്തിൽ നിന്ന് നേരിട്ട് ഈ കലോത്സവത്തിലേക്ക് പങ്കെടുക്കുകയായിരുന്നു.
1975-ൽ കോഴിക്കോട് നടന്ന കലോത്സവം കലോത്സവത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. കേരളത്തനിമയുള്ള ഇനങ്ങളായ കഥകളി സംഗീതം, മോഹിനിയാട്ടം, അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങൾ മത്സര ഇനങ്ങളായി ചേർത്തത് ഈ വർഷമായിരുന്നു. കലോത്സവത്തിനു മുൻപു നടക്കുന്ന ഘോഷയാത്രയും ആരംഭിച്ചതും 1975-ൽ തന്നെ.1987 ൽ കൊല്ലത്ത് നടന്ന കലോൽസവത്തിൽ മൽസരാർഥികളായിരുന്നു പല കലാകാരൻമാരു്‌ം
കലോത്സവത്തിൽ ഹൈസ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന റവന്യൂ ജില്ലക്ക് സ്വർണ്ണക്കപ്പ് നൽകുന്ന പതിവ് 1986-മുതൽ തുടങ്ങി. മഹാകവി വൈലോപ്പിള്ളിയുടെ നിർദ്ദേശത്തിൽ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരാണ്‌ 117.5 പവൻ ഉള്ള സ്വർണ്ണക്കപ്പ് പണിതീർത്തത്. 2008 വരെ ഹൈസ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്കായിരുന്നു ഈ കപ്പ് നൽകാറ്. 2009-ൽ ഹയർസെക്കന്ററി കലോത്സവം കൂടെ ഒന്നിച്ചു നടക്കുന്നതിനാൽ 2009-ലെ കലോത്സവം മുതൽ ഈ കപ്പ് ഹൈസ്കൂൾ ,ഹയർസെക്കന്ററി തലങ്ങളിൽ പ്രത്യേകമായി നടക്കുന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന റവന്യൂ ജില്ലക്കാണ്‌ നൽകുന്നത്
1956 മുതൽ കലോത്സവം നടന്ന വേദികളാണ്‌ ചുവടെ
ക്ര.നം
വര്‍ഷം
വേദി
സവിശേഷതകൾ

1
1957
എറണാകുളം


2
1958
തിരുവനന്തപുരം


3
1959
ചിറ്റൂർ


4
1960
കോഴിക്കോട്


5
1961
തിരുവനന്തപുരം


6
1962
ചങ്ങനാശ്ശേരി


7
1963
തൃശ്ശൂർ


8
1964
തിരുവല്ല


9
1965
ഷൊർണ്ണൂർ



1966
കലോത്സവം നടന്നില്ല



1967
കലോത്സവം നടന്നില്ല


10
1968
തൃശ്ശൂർ


11
1969
കോട്ടയം


12
1970
ഇരിങ്ങാലക്കുട


13
1971
ആലപ്പുഴ



1972
കലോത്സവം നടന്നില്ല



1973
കലോത്സവം നടന്നില്ല


14
1974
മാവേലിക്കര


15
1975
പാലാ
കഥകളി സംഗീതം,മോഹിനിയാട്ടം,അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങൾ മത്സര ഇനങ്ങളായി ചേർത്തു.




കലോത്സവത്തിനു മുൻപു നടക്കുന്ന ഘോഷയാത്ര

16
1976
കോഴിക്കോട്


17
1977
എറണാകുളം


18
1978
തൃശ്ശൂർ


19
1979
കോട്ടയം


20
1980
തിരുവനന്തപുരം


21
1981
പാലക്കാട്


22
1982
കണ്ണൂർ


23
1983
എറണാകുളം


24
1984
കോട്ടയം


25
1985
എറണാകുളം


26
1986
തൃശ്ശൂർ

കലാതിലകം , കലാപ്രതിഭ പട്ടങ്ങൾ ആരംഭിച്ചു
27
1987
കോഴിക്കോട്


28
1988
കൊല്ലം


29
1989
എറണാകുളം


30
1990
ആലപ്പുഴ


31
1991
കാസർഗോഡ്
കോഴിക്കോട്

32
1992
തിരൂർ
കോഴിക്കോട്

33
1993
ആലപ്പുഴ
കോഴിക്കോട്

34
1994
തൃശ്ശൂർ


35
1995
കണ്ണൂർ


36
1996
കോട്ടയം


37
1997
എറണാകുളം


38
1998
തിരുവനന്തപുരം


39
1999
കൊല്ലം


40
2000
പാലക്കാട്


41
2001
തൊടുപുഴ
കോഴിക്കോട്

42
2002
കോഴിക്കോട്
കോഴിക്കോട്

43
2003
ആലപ്പുഴ
കണ്ണൂർ

44
2004
തൃശ്ശൂർ
കോഴിക്കോട്

45
2005
തിരൂർ
പാലക്കാട്
കലാതിലകം -ആതിര ആർ. നാഥ്‌
46
2006
എറണാകുളം
പാലക്കാട്
കലാതിലകം,പ്രതിഭാ പട്ടങ്ങൾ ഉപേക്ഷിച്ചു
47
2007
കണ്ണൂർ
കോഴിക്കോട്

48
2008
കൊല്ലം
കോഴിക്കോട്
ഹിന്ദുസ്ഥാനി ശാസത്രീയ സംഗീതം പ്രദർശന ഇനമായി ഉൾപ്പെടുത്തി
49
2009
തിരുവനന്തപുരം
കോഴിക്കോട്
ഹൈസ്കൂൾ ,ഹയർസെക്കന്ററി കലോത്സവം എന്നിവ ഒരുമിച്ചു നടന്നു
50
2010
കോഴിക്കോട്
കോഴിക്കോട്

51
2011
കോട്ടയം
കോഴിക്കോട്

52
2012
തൃശ്ശൂർ
കോഴിക്കോട്
ആൺകുട്ടികളുടെ കേരളനടനം മത്സര ഇനമായി ഉൾപ്പെടുത്തി.
53
2013
മലപ്പുറം
കോഴിക്കോട്
14 പുതിയ ഇനങ്ങൾ ഉൾപ്പെടുത്തി
54
2014
പാലക്കാട്
കോഴിക്കോട്
വേദികളിൽ സി.സി.ടി.വി, വൈ ഫൈ വേദി, ഐടി@സ്കൂളിന്റെ തത്സമയ പോയന്റ് അപ്പ്ഡേറ്റ്, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ[7]
55
2015
കോഴിക്കോട്
കോഴിക്കോടുംപാലക്കാടും
ഐടി@സ്കൂളിന്റെനേതൃത്വത്തിൽ വേദികളിൽ നിന്നുമുള്ള തത്സമയ പോയന്റ് അപ്പ്ഡേറ്റ്, നവമാധ്യമ അപ്‌ഡേറ്റ്
56
2016
തിരുവനന്തപുരം
കോഴിക്കോട്
ഐടി@സ്കൂളിന്റെനേതൃത്വത്തിൽ വേദികളിൽ നിന്നുമുള്ള തത്സമയ പോയന്റ് അപ്പ്ഡേറ്റ്, നവമാധ്യമ അപ്‌ഡേറ്റ്, കലോത്സവത്തിനു വേണ്ടി പ്രത്യേകം നിർമ്മിച്ച മൊബൈൽ ആപ്പ്
57
2017
കണ്ണൂർ
കോഴിക്കോട്
തുടർച്ചയായ പതിനൊന്നാം തവണയും കിരീടം കോഴിക്കോടിന് [8]

No comments:

Post a Comment

കലോത്സവത്തിന് കൊടിയിറങ്ങി .ഇനി ആലപ്പുഴയിൽ കാണാം ......

കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒ...