മൂന്നിന് നടക്കുന്ന പ്രോഗ്രാം കമ്മിറ്റിയുടെ സമ്പൂർണ്ണ യോഗത്തിൽ വച്ച് പ്രോഗ്രാം കമ്മിറ്റി പുറത്തിറക്കുന്ന ആദ്യത്തെ വാർത്താ പത്രികയുടെ പ്രകാശനം നടക്കും. സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ മാഷ് പ്രകാശനം ചെയ്യും. പ്രോഗ്രാം കമ്മിറ്റിയുടെ പേരായ 'ഇലഞ്ഞി' എന്ന് തന്നെയാണ് വാർത്താ പത്രികയുടെ പേര്. 2012 ൽ കൂടിയാട്ടം എന്ന പേരിൽ ഇത്തരം ഒരു വാർത്താ പത്രിക ഇറക്കിയിരുന്നു. നമ്മുടെ ജില്ലയിലെ പ്രമുഖരുടെ കലോത്സവ അനുഭവങ്ങൾ , സ്വപ്നങ്ങൾ, കാഴ്ചപ്പാടുകൾ, എന്നിവയാണ് ഉള്ളടക്കം. 4 ലക്കങ്ങൾ പുറത്തിറക്കും. ജനുവരി 3, 6, 8, 9 എന്നീ തിയതികളിലാണ് പത്രികകൾ പുറത്തിറക്കുക. കലോത്സവം സംബന്ധിച്ച 10 ചോദ്യങ്ങൾ ഈ പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 10 ചോദ്യങ്ങൾക്കും ശരിയുത്തരം എഴുതി പ്രോഗ്രാം കമ്മിറ്റി ഓഫീസിൽ വക്കുന്ന പെട്ടിയിൽ നിക്ഷേപിച്ചാൽ തെരഞ്ഞെടുക്കുന്നതിന് സമ്മാനം നൽകും. ഇത് കൂടാതെ ചില മത്സരങ്ങൾ കൂടി പ്രോഗ്രാം കമ്മിറ്റി നടത്തും. ചുമർ മാസിക, കലോത്സവ കുറിപ്പ്, കളർ സെൽഫി എന്നിങ്ങനെയാണ് മത്സരങ്ങൾ. തൃശൂർ ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളെ കലോത്സവവുമായി ബന്ധിപ്പിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.
Subscribe to:
Post Comments (Atom)
കലോത്സവത്തിന് കൊടിയിറങ്ങി .ഇനി ആലപ്പുഴയിൽ കാണാം ......
കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒ...
-
സംസ്ഥാന സ്കൂള് കലോത്സവ വേദികള്ക്ക് മരങ്ങളുടേയും ചെടികളുടേയും പേരുകള് തൃശ്ശൂരില് നടക്കുന്ന 58-ാമത് കേരള സ്കൂള് കലോത്സവ വേദികള്ക്...
-
കലോത്സവത്തിന്റെ പ്രോഗ്രം നോട്ടീസ് പ്രകാശനം ചെയ്തു. കലോത്സവ പ്രോഗ്രാം കമ്മിറ്റിയുടെ ചെയർമാനായ മുരളി പെരുനെല്ലി എം എൽ എ പ്രമുഖ സിനിമ നടനും സ...
-
58 മത് സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ 10 മണിയോടുകൂടി വേദികൾ ഉണരും സംസ്ഥാന കലോല്സവ വേദികള് വേദി 1. നീർമാതള...
No comments:
Post a Comment