ഇലഞ്ഞിയുടെ സുഗന്ധം കൊണ്ട് മനസ്സു നിറയുന്ന കലോത്സവമായി തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന കലോത്സവം മാറുന്നതായി സാഹിത്യ അക്കാദമി പ്രസിഡണ്ട് ശ്രീ.വൈശാഖന് മാഷ് പറഞ്ഞു. തൃശ്ശൂര്‍ ഗവ.ഗേള്‍സ് ഹൈസ്ക്കൂളില്‍ വെച്ച് നടന്ന സംസ്ഥാന പ്രോഗ്രാം കമ്മിറ്റിയുടെ വിപുലീകൃത യോഗത്തില്‍ ഉത്ഘാടന പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ വെച്ച് സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി പ്രോഗ്രാം കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന ''ഇലഞ്ഞി'' വാര്‍ത്താ പത്രികയുടെ ഒന്നാം ഭാഗം തൃശ്ശൂര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശ്രീമതി. കെ.സുമതിക്ക് കൈമാറി ശ്രീ.വൈശാഖന് മാഷ് പ്രകാശനം നിര്‍വ്വഹിച്ചു. തൃശ്ശൂരിലെത്തുന്ന കലാ പ്രതിഭകള്‍ക്ക് ജൈവികമായ അന്തരീക്ഷത്തില്‍ കലാ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമാണ് ഇത്തവണ പ്രോഗ്രാം കമ്മിറ്റി ഒരുക്കിയിരിക്കുന്നത്. അതില്‍ ഏറെ സന്തോഷിക്കുന്നതായി വൈശാഖന് മാഷ് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്മാന് കൂടിയായ ശ്രീ.മുരളി പെരുനെല്ലി എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. ഇലഞ്ഞി വാര്‍ത്താ പത്രികയുടെ എഡിറ്റര്‍ ശ്രീ.എ.കെ.മൊയ്തീന് ആമുഖ പ്രഭാഷണം നടത്തി. ശ്രീ.കെ.ജി.മോഹനന്, ശ്രീ.ജയിംസ് പോള്‍, ശ്രീ.ബെന്നി ജേക്കബ്, ശ്രീ.മധുസൂദനന്, ശ്രീ.ഉണ്ണികൃഷ്ണന് പി.വി. എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീ.മദനമോഹനന്‍ പി.വി. സ്വാഗതവും ഇലഞ്ഞി സബ് എഡിറ്റര്‍ ശ്രീ.സി.എ.നസീര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് 13 സബ് കമ്മിറ്റികളായി തിരിഞ്ഞ് വിവിധ പ്രവര്‍ത്തനങ്ങളുടെ സൂക്ഷ്മതല ആസൂത്രണം നടത്തി.
കലോത്സവത്തിന്റെ പ്രചരണത്തിനായി ഇലഞ്ഞി വാര്‍ത്താ പത്രിക, ക്വിസ് കോര്‍ണര്‍, ബ്ലോഗ്, ഫോട്ടോ സെല്‍ഫി, ഫെയ്സ് ബുക്ക് പേജ്, മൊബൈല്‍ ആപ്പ്,ചുമര് പത്രിക നിര്‍മ്മാണം എന്നീ പരിപാടികള്‍ കൂടി ആസൂത്രണം ചെയ്തിട്ടുള്ളതായി പ്രോഗ്രാം കണ്‍വീനര്‍ ശ്രീ. ടി.വി.മദനമോഹനന്‍ അറിയിച്ചു. ഈ പരിപാടികളില്‍ വിദ്യാര്‍ത്ഥികള്‍ക്കു പുറമെ അദ്ധ്യാപകര്‍, പൊതു സമൂഹം എന്നിവര്‍ക്കു കൂടി പങ്കാളിത്തം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രോഗ്രാം കമ്മിറ്റിക്കു വേണ്ടി ചണം കൊണ്ട് നിര്‍മ്മിച്ച ബാഡ്ജ്, പേപ്പര്‍ കൊണ്ടുള്ള പേന, മുള കൊണ്ടുള്ള നറുക്കെടുപ്പു പാത്രം എന്നിവ ഇതിനകം നിര്‍മ്മിച്ചു കഴിഞ്ഞതായി പ്രോഗ്രാം കമ്മിറ്റി അറിയിച്ചു.
Wednesday, 3 January 2018
"ഇലഞ്ഞിയുടെ സുഗന്ധം കൊണ്ട് മനസ്സു നിറയുന്ന കലോത്സവം" - വൈശാഖന് മാഷ്
Subscribe to:
Post Comments (Atom)
കലോത്സവത്തിന് കൊടിയിറങ്ങി .ഇനി ആലപ്പുഴയിൽ കാണാം ......
കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒ...
-
സംസ്ഥാന സ്കൂള്‍ കലോത്സവ വേദികള്‍ക്ക് മരങ്ങളുടേയും ചെടികളുടേയും പേരുകള്‍ തൃശ്ശൂരില്‍ നടക്കുന്ന 58-ാമത് കേരള സ്കൂള്‍ കലോത്സവ വേദികള്ക്...
-
കലോത്സവത്തിന്റെ പ്രോഗ്രം നോട്ടീസ് പ്രകാശനം ചെയ്തു. കലോത്സവ പ്രോഗ്രാം കമ്മിറ്റിയുടെ ചെയർമാനായ മുരളി പെരുനെല്ലി എം എൽ എ പ്രമുഖ സിനിമ നടനും സ...
-
58 മത് സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ 10 മണിയോടുകൂടി വേദികൾ ഉണരും സംസ്ഥാന കലോല്‍സവ വേദികള്‍ വേദി 1. നീർമാതള...
No comments:
Post a Comment