News Update

Flash News: കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒന്നാം സ്ഥാനത്തും പാലക്കാട് 893 പോയിന്റ് നേടി രണ്ടാമതായി . മലപ്പുറം ജില്ല 875 പോയിന്റുമായി മൂന്നാം സ്ഥാനത്തിന് അർഹരായി . സംസ്‌കൃതോത്സവം - കോഴിക്കോട് 95 പോയിന്റോടെ ചാമ്പ്യന്മാരായി , പാലക്കാടും കണ്ണൂരും 91 പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു . അറബി കലോത്സവം - മലപ്പുറം ജില്ല 95 പോയിന്റോടെ ഒന്നാം സ്ഥാനവും 93 പോയിന്റോടെ കോഴിക്കോട് , പാലക്കാട് , തൃശൂർ , കാസറഗോഡ് എന്നീ ജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു ഇനി ആലപ്പുഴയിൽ കാണാം ......

Friday 5 January 2018

കലോത്സവം മൊബൈൽ ആപ്ലിക്കേഷൻ ഇവരുടെ സംഭാവന..



തൃശൂരിൽ വെച്ച് നടക്കുന്ന 58 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൊബൈൽ ആപ്ലിക്കേഷൻ രൂപകൽപന ചെയ്തത് ത്യശൂർ മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ആദിത്യനും ആകാശും ആണ്....
തൃശൂർ മയിലിപാടത്തെ ചുമട്ടുതൊഴിലാളിയും CITU പ്രവർത്തകനുമായ ലജുക്കുട്ടന്റെയും കുട്ടനല്ലൂർ കോ-ഓപ്പറേറ്റിവ് സൊസൈറ്റി യിലെ സീനിയർ ക്ലർക്ക് പ്രിയ യുടെയും മകനാണ് ആദിത്യൻ.....
മുളങ്കുന്നത്തുകാവ് ബേബി നഗർ സ്വദേശിയും ബീവറേജസ് കോർപറേഷൻ തൊഴിലാളിയുമായ ചന്ദ്രകുമാറിന്റെയും Designer Boutique സെയിൽസ് വിഭാഗത്തിലെ ജീവനക്കാരിയായ രമയുടേയും മകനാണ് ആകാശ്.....
മക്കൾക്ക് ലഭിച്ച ഈ അപൂർവ്വ അംഗീകാരത്തിൽ മതിമറന്ന് സന്തോഷിക്കുകയാണ് ഈ സാധാരണക്കാരായ രണ്ട് കുടുംബങ്ങളും.

No comments:

Post a Comment

കലോത്സവത്തിന് കൊടിയിറങ്ങി .ഇനി ആലപ്പുഴയിൽ കാണാം ......

കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒ...