കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒന്നാം സ്ഥാനത്തും പാലക്കാട് 893 പോയിന്റ് നേടി രണ്ടാമതായി . മലപ്പുറം ജില്ല 875 പോയിന്റുമായി മൂന്നാം സ്ഥാനത്തിന് അർഹരായി . സംസ്കൃതോത്സവം - കോഴിക്കോട് 95 പോയിന്റോടെ ചാമ്പ്യന്മാരായി , പാലക്കാടും കണ്ണൂരും 91 പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു . അറബി കലോത്സവം - മലപ്പുറം ജില്ല 95 പോയിന്റോടെ ഒന്നാം സ്ഥാനവും 93 പോയിന്റോടെ കോഴിക്കോട് , പാലക്കാട് , തൃശൂർ , കാസറഗോഡ് എന്നീ ജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു ഇനി ആലപ്പുഴയിൽ കാണാം ......
Wednesday, 10 January 2018
കലോത്സവത്തിന് കൊടിയിറങ്ങി .ഇനി ആലപ്പുഴയിൽ കാണാം ......

Tuesday, 9 January 2018
അനുമോദന യോഗം ഇന്ന്
58-മത് കേരള സ്കൂൾ കലോത്സവം
പ്രോഗ്രാം കമ്മിറ്റിയുടെ അനുമോദന യോഗം ഇന്ന് (ജനുവരി 10ന്)
2pm തൃശൂർ മോഡൽ ഗേൾസ് ഹൈസ്കൂളിൽ ചേരുന്നു.
വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് പങ്കെടുക്കുന്നു. എല്ലാ പ്രോഗ്രാം
കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുക. തുടർന്ന്
ടി.വിദ്യാലയത്തിൽ ഓർമ്മ മരം 'ഇലഞ്ഞി " നടന്നു. പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾക്ക് പ്രശംസ പത്രവും, ആശംസകാർഡും, ഡ്യൂട്ടി സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നു.
ടി .വി.മദനമോഹനൻ, കൺവീനർ, പ്രോഗ്രാം കമ്മിറ്റി.
കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും
അഞ്ചു ദിവസമായി
തൃശ്ശൂരില്‍ നടന്നു വന്ന 58 മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് വൈകിട്ട് 4 മണിക്ക് തിരശ്ശീല വീഴും. വൈകിട്ട് പ്രധാന
വേദിയായ 'നീര്‍മാതള' ത്തിൽ വച്ച് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് ശ്രീ
. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരായ എ .കെ ബാലൻ , എ സി മൊയ്തീൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.
കൃഷി വകുപ്പ് മന്ത്രി വി
. എസ് സുനിൽ കുമാർ അധ്യക്ഷനാകും . വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ
. സി രവീന്ദ്രനാഥ് സമ്മാനങ്ങൾ വിതരണം ചെയ്യും
വാര്‍ത്താ പത്രിക ഇലഞ്ഞി 4 പ്രകാശനം ചെയ്തു
സംസ്ഥാന സ്കൂള്‍ കലോത്സവ പ്രോഗ്രാം കമ്മിറ്റിയുടെ വാര്‍ത്താപത്രികയായ
ഇലഞ്ഞി യുടെ 4 ആം ലക്കം
പത്മശ്രീ പെരുവനം കുട്ടന് മാരാര്‍, കെ എസ് ടി എ മുന്‍
സംസ്ഥാന പ്രസിഡണ്ട് കെ എന്‍ സുകുമാരന്‍ മാസ്റ്റര്‍ക്ക് നല്കി കൊണ്ട് പ്രകാശനം
ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് മുരളി പെരുനെല്ലി, കണ്‍വീനര്‍ ടി വി മദനമോഹനന്‍, ജോയിന്റ് കണ്‍വീനര്‍മാരായ
ജെയിംസ് പി പോള്‍, കെ എന്‍ മധുസൂദനന്, വി. കല, ബെന്നി സി ജേക്കബ് തുടങ്ങിയവര്‍
സന്നിഹിതരായിരുന്നു.
Monday, 8 January 2018
സംസഥാന സ്കൂൾ കലോത്സവം പ്രോഗ്രാം കമ്മിറ്റിയുടെ ഇലഞ്ഞി 3 പതിപ്പ് പ്രകാശനം ചെയ്തു
58 മത് കേരള
സ്കൂൾ കലോത്സവം പ്രോഗ്രാം കമ്മിറ്റിയുടെ
ഭാഗമായി കലോത്സവ പ്രേത്യേകതകൾ ഉൾപ്പെടുത്തി ഇലഞ്ഞി 3 - പതിപ്പ് തുറമുഖ
വകുപ്പ് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രനും പ്രസിദ്ധ സിനിമാ പ്രവർത്തക കുമാരി മാളവിക നായരും
ചേർന്ന് പ്രകാശനം ചെയ്തു. യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി
ചെയർമാൻ മുരളിപെരുനെല്ലി എം
എൽ എ അദ്ധ്യക്ഷത
വഹിച്ചു. എ ഡി പി ഐ ജെസ്സി ജോസഫ്, പരീക്ഷാ കമ്മീഷൻ കെ രാഘവൻ, ഐ ടി
സ്റ്റേറ്റ് കോർഡിനേറ്റർ അൻവർ സാദത്ത്,ഹയർ സെക്കണ്ടറി ജില്ലാ
കോർഡിനേറ്റർ വി എം കരിം, ഡി ഡി കെ
സുമതി,പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി വി മദനമോഹനൻ, വി എച്ച് എസ്
സി എ ഡി ലീന രവിദാസ്, ജെയിംസ് പി പോൾ, കെ ജി മോഹനൻ, ബെന്നി ജേക്കബ്
സി, എ കെ സലിം കുമാർ, സി എ നസീർ, എം കെ പശുപതി,
കെ എസ് പത്മിനി പി വി ഉണികൃഷ്ണൻ, വി വി ശശി,
എന്നിവർ സംസാരിച്ചു.
Subscribe to:
Posts (Atom)
കലോത്സവത്തിന് കൊടിയിറങ്ങി .ഇനി ആലപ്പുഴയിൽ കാണാം ......
കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒ...
-
സംസ്ഥാന സ്കൂള്‍ കലോത്സവ വേദികള്‍ക്ക് മരങ്ങളുടേയും ചെടികളുടേയും പേരുകള്‍ തൃശ്ശൂരില്‍ നടക്കുന്ന 58-ാമത് കേരള സ്കൂള്‍ കലോത്സവ വേദികള്ക്...
-
കലോത്സവത്തിന്റെ പ്രോഗ്രം നോട്ടീസ് പ്രകാശനം ചെയ്തു. കലോത്സവ പ്രോഗ്രാം കമ്മിറ്റിയുടെ ചെയർമാനായ മുരളി പെരുനെല്ലി എം എൽ എ പ്രമുഖ സിനിമ നടനും സ...
-
Sl.No District HS General HSS General Gold Cup Point 1 Kozhikode 185 241 426 ...